ദോഹ: ചെറിയ പെരുന്നാള്‍ വാതില്‍ക്കലത്തെി നില്‍ക്കെ ദോഹയിലെ അധിക തയ്യല്‍ കടകളും പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാതിരിക്കുന്നത് ആളുകളെ വിഷമത്തിലാക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ക്കാണ് ഈദിനോടനുബന്ധിച്ച് ആവശ്യക്കാരേറെ. പാരമ്പര്യവും ആധുനികവും ഇഴ ചേര്‍ത്ത് തയ്ക്കുന്നവയാണ് വസ്ത്രങ്ങളധികവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ജലൈബ, മാക്സി, ഫുസ്താന്‍ (ഫ്രോക്ക്), തന്നൂറ (സ്കര്‍ട്ട്സ്), ഖമീസ് (ഷര്‍ട്ട്) തുടങ്ങിയ വസ്ത്രങ്ങളാണ് കടകളില്‍ അധികവും തയ്ക്കുന്നത്. ആവശ്യത്തിലധികം ഓര്‍ഡറുകള്‍ സ്വീകരിച്ചു കഴിഞ്ഞതായും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും അല്‍ മുര്‍റയിലെ പ്രമുഖ തയ്യല്‍കടയിലെ ജീവനക്കാരന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. രാവും പകലും പുതു വസ്ത്രങ്ങള്‍ തയ്ക്കുന്ന ജോലിയില്‍ തന്നെയാണെന്നും ദിവസേന 20ലധികം വസ്ത്രങ്ങള്‍ കടയിലെ ജീവനക്കാര്‍ തയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിവിലും രണ്ട് മടങ്ങ് ആവശ്യക്കാരുണ്ടായിരിക്കുന്നത് കമ്പനിയികളില്‍ വരുമാനവും വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സാധാരണ മാസങ്ങളില്‍ 50,000 റിയാലിന്‍െറ വരുമാനമാണ് ഉണ്ടായിരുന്നതെങ്കില്‍ ഈദ് സീസണില്‍ ഒരുലക്ഷത്തിലധികം റിയാലിന്‍െറ വരുമാനം ഉണ്ടായതായും തയ്യല്‍ ജീവനക്കാരന്‍ പറഞ്ഞു.
ഖത്തരി സ്ത്രീകള്‍ സാധാരണയായി തയ്യല്‍ കടകള്‍ക്കാണ് മുന്‍ഗണന നല്‍കാറുള്ളത്. ശഅ്ബാന്‍ 15 മുതല്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ എത്തിത്തുടങ്ങിയതായും റമദാനിലെ ആദ്യ രണ്ടാഴ്ചകളില്‍ വലിയ തോതില്‍ ഓര്‍ഡറുകളാണ് സ്വീകരിച്ചതെന്നും മറ്റൊരു പ്രമുഖ തയ്യല്‍ ജീവനക്കാരന്‍ പറഞ്ഞു. സാധാരണ ഉപഭോക്താക്കള്‍ക്കുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നുവെന്നും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കള്‍ക്കായി പ്രത്യേകം വസ്ത്രങ്ങള്‍ തയ്ക്കുന്നുണ്ടെന്നും അല്‍ മുര്‍റ വെസ്റ്റിലെ മറ്റൊരു തയ്യല്‍ ജീവനക്കാരന്‍ സൂചിപ്പിച്ചു. രണ്ട് ഷിഫ്റ്റുകളിലായാണ് തങ്ങളുടെ ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ വസ്ത്രങ്ങള്‍ക്ക് 50 മുതല്‍ 100 റിയാല്‍ വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. എംബ്രോയിഡറി പണികള്‍, ക്രിസ്റ്റല്‍, മറ്റു അലങ്കാരങ്ങള്‍ എന്നിവയുടെ ഗുണമേന്മയും തോതുമനുസരിച്ച് ചാര്‍ജില്‍ മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.