ദോഹ: വിദ്യാഭ്യാസ രംഗത്ത് ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന തുമാമയിലെ കഹ്റമാ അവയര്‍നസ് പാര്‍ക്ക് ഈ വര്‍ഷം ബലിപെരുന്നാളിന് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് ജലം- വൈദ്യുതി എന്നിവയുടെ മിതവ്യയം സംബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ത്രീഡി ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. ഇതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ളെങ്കിലും ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങള്‍ പാര്‍ക്കിനെ തേടിയത്തെിയിട്ടുണ്ട്.
പാര്‍ക്കിന്‍െറ രൂപകല്‍പനക്കാണ് ഇവയിലേറെയും ലഭിച്ചത്. 100 ശതമാനം പരിസ്ഥിതി സൗഹൃദ പരമായി നിര്‍മിച്ചതിനാല്‍ ക്യു.എസ്.എ.എസ് സസ്റ്റെനബിള്‍ അവാര്‍ഡ് പാര്‍ക്കിന്‍െറ രൂപകല്‍പനക്ക് ലഭിച്ചു. പാര്‍ക്കില്‍ വൈദ്യുതി ഉല്‍പാദനത്തിനായി സോളാര്‍ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചത് പരിസ്ഥിതി സൗഹൃദ പാര്‍ക്കെന്ന അവകാശവാദത്തിന് ബലം നല്‍കുന്നതാണ്. കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ട് ഏറെക്കാലമായെങ്കിലും ഉദ്ഘാടനം നീളുകയായിരുന്നു. 2013ല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും നിരവധി സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെപോവുകയായിരുന്നു. ഈ വര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പാര്‍ക്കിന്‍െറ ഉദ്ഘാടനമുണ്ടാകുമെന്നും കൃത്യമായ സമയം പിന്നീട് പ്രഖ്യാപിക്കുമെന്നും കഹ്റമാ വക്താവ് പറഞ്ഞു. അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ നിന്ന് പ്രദര്‍ശന വസ്തുക്കള്‍ എത്തുന്നതിലുണ്ടായ കാലതാമസമാണ് പാര്‍ക്കിന്‍െറ ഉദ്ഘാടനം വൈകുന്നതിനിടയാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.