ദോഹ: ഏഴ് കൊടുമുടികള്‍ക്ക് മുകളില്‍ ഖത്തറിന്‍െറ പതാക പറത്തി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി ചരിത്രം കുറിച്ചു.
പ്രശസ്ത പര്‍വതാരോഹകനും റീച്ച് ഒൗട്ട് ടു ഏഷ്യ(റോട്ട) ഗുഡ്വില്‍ അംബാസഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല എട്ട് വര്‍ഷത്തിനിടെയാണ് ലോകത്തെ ഏഴ് കൊടുമുടികള്‍ കീഴടക്കിയത്. ഇതോടെ ഏഴ് കൊടുമുടികള്‍ കീഴടക്കുന്ന ലോകത്തെ 350 പര്‍വതാരോഹകരുടെ പട്ടികയില്‍ സ്ഥാനമുറപ്പിച്ച അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഖത്തരിയെന്ന ഖ്യാതിയും സ്വന്തമാക്കി. വടക്കേ അമേരിക്കയിലെ അലാസ്കയിലുള്ള ഡിനാലി കൊടുമുടിയാണ് അവസാനമായി അദ്ദേഹം കീഴടക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 6,190 മീറ്റര്‍ ഉയരമുള്ള ഡിനാലി കൊടുമുടി ഈ മാസമാദ്യമാണ് ശൈഖ് മുഹമ്മദ് ആല്‍ഥാനി കീഴടക്കിയത്. മേയ് മാസം ആദ്യം പര്‍വതാരോഹണം തുടങ്ങിയ ശൈഖ് മുഹമ്മദ് ജൂണ്‍ മൂന്നിന് വിജയകരമായി പൂര്‍ത്തീകരിച്ചു. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് 28 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തീകരിച്ചത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശീയടിച്ചത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നായിരുന്നു ശൈഖ് മുഹമ്മദിന്‍െറ മുന്നേറ്റം. യു.എ.ഇയില്‍ നിന്ന് അമേരിക്കയിലെ സീറ്റിലിലത്തെിയ അദ്ദേഹം അലാസ്കയിലെ ആന്‍കറാജിലത്തെി അവിടെ നിന്ന് നാലു മണിക്കൂര്‍ ബസ് മാര്‍ഗം സഞ്ചരിച്ചാണ് താല്‍കീറ്റ്ന നഗരത്തിലത്തെിയത്. ഡിനാലിക്ക് ഏറ്റവും അടുത്ത പ്രദേശമാണിത്. അവിടെനിന്നാണ് ദൗത്യം തുടങ്ങിയത്.
സമുദ്രനിരപ്പില്‍നിന്ന് 8848 മീറ്റര്‍ ഉയരത്തിലുളള എവറസ്റ്റ് കൊടുമുടിയാണ് ശൈഖ് മുഹമ്മദ് ആദ്യം കീഴടക്കിയത്. 2009 ഒക്ടോബര്‍ 27നായിരുന്നു ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ ആഫ്രിക്കയിലെ കിളിമഞ്ചാരോ (സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 19,341ഫീറ്റ് -5895മീറ്റര്‍) 2010 ഒക്ടോബര്‍ 25ന് കീഴടക്കി. അന്‍റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ മാസിഫ് (സമുദ്രനിരപ്പില്‍ നിന്ന് 4897മീറ്റര്‍ ഉയരം) 2011 ഡിസംബര്‍ 25നും യൂറോപ്പിലെ മൗണ്ട് എല്‍ബ്റസ് (സമുദ്രനിരപ്പില്‍ നിന്ന് 5642മീറ്റര്‍ ഉയരം) 2012 ആഗസ്റ്റ് 28നും ആസ്ട്രേലിയയിലെ മൗണ്ട് കൊഷ്യുസ്കോ (സമുദ്രനിരപ്പില്‍ നിന്ന് 2228മീറ്റര്‍ ഉയരം) അതേവര്‍ഷം ഒക്ടോബര്‍ 11നും സൗത്ത് അമേരിക്കയിലെ മൗണ്ട് അകോണ്‍കാഗ്വ (സമുദ്രനിരപ്പില്‍ നിന്ന് 6962മീറ്റര്‍ ഉയരം) 2013 ജനുവരി അഞ്ചിനും കീഴടക്കി. എവറസ്റ്റ് ആദ്യമായി കീഴടക്കിയ ഖത്തരിയും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഥാനിയായിരുന്നു. കിളിമഞ്ചാരോ ഒന്നിലധികം തവണ കീഴടക്കി. ഓരോ തവണയും ദൗത്യം പൂര്‍ത്തിയാക്കി ഖത്തര്‍ പതാക ഉയര്‍ത്തുന്നത് അഭിമാനനിമിഷമായാണ് കാണുന്നതെന്ന് ശൈഖ് മുഹമ്മദ് ആല്‍ഥാനി പ്രതികരിച്ചു. അദ്ദേഹത്തിന്‍െറ അവിസ്മരണീയ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായി റോട്ട ആക്ടിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ നാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.