ദോഹ: തൊഴിലിടങ്ങളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് റിക്രൂട്ട്മെന്‍റ് ഏജന്‍സികളിലൂടെ മാത്രമേ പാടുള്ളൂ എന്ന നിര്‍ദേശത്തിലേക്ക് തൊഴില്‍ മന്ത്രാലയം എത്തുന്നു. തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ നിര്‍ദേശം നടപ്പിലാകുന്നതോടെ രാജ്യത്തെ മുഴുവന്‍ കമ്പനികള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സികളിലൂടെ മാത്രമേ വിദേശ തൊഴിലാളികളെ രാജ്യത്തത്തെിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, ഖത്തറിലെ റിക്രൂട്ട്മെന്‍റ് ഏജന്‍സികളും കമ്പനികളും മന്ത്രാലയത്തിന്‍െറ അംഗീകാരം നേടിയവരാണ്. ഇതുവഴി പരിചയസമ്പത്തുള്ള തൊഴിലാളികളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പുതിയ മന്ത്രാലയം നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന വ്യാപാരികളുമായും റിക്രൂട്ട്മെന്‍റ് ഏജന്‍സി ഉടമകളുമായും തൊഴില്‍ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി ഡോ. ഈസ ബിന്‍ സഅദ് ജാഫാലി അല്‍ നഈമി കൂടിക്കാഴ്ച നടത്തും. തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ വിദേശ തൊഴിലാളികളെ എടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏജന്‍സി ഉടമകളില്‍ നിന്ന് ശേഖരിക്കുകയും ചെയ്യും.
അതിനിടെ, ആഭ്യന്തര റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ കൂട്ടായ്മയുടെ ആദ്യയോഗം ഖത്തര്‍ ചേംബറില്‍ ചേര്‍ന്നു. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി സര്‍വീസ് കമ്മിറ്റി ഹോണററി ട്രഷറര്‍ അലി അബ്ദുല്ലതീഫ് അല്‍ മിസ്നദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, സാമ്പത്തിക വാണിജ്യമന്ത്രാലയം എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വിവിധ റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ വിവിധ ഉത്തരവുകള്‍ ചര്‍ച്ച ചെയ്തു. ആഭ്യന്തര സെക്ടറുകളിലെ തൊഴില്‍ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശകലനം ചെയ്തു. ഖത്തറിലേക്ക് തൊഴിലാളികളെ എത്തിക്കുന്നതിലുള്ള പ്രതിസന്ധികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.