ഉച്ചവിശ്രമ നിയമം ലംഘിച്ച  കമ്പനികള്‍ക്കെതിരെ നടപടി

ദോഹ: തൊഴില്‍ സ്ഥലത്തെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യദിവസം തന്നെ നിയമലംഘനങ്ങള്‍ പിടികൂടി. മൂന്ന് കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചുവരികയാണ്. മന്‍സൂറയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടനിര്‍മാണ സ്ഥലത്ത് ഉള്‍പ്പെടെയാണ് നിയമലംഘനം പിടികൂടിയത്. 
തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധനക്കിടെയാണ് നിയമലംഘനം കണ്ടത്തെിയത്. മന്ത്രാലയത്തിന്‍െറ നിര്‍ദേശം ലംഘിച്ച കമ്പനിക്കെതിരെ വലിയ പിഴയടക്കം കടുത്ത നടപടികളുണ്ടാകും. നിയമപ്രകാരം ഉച്ചവിശ്രമ സമയമായ 11.30നും മൂന്ന് മണിക്കുമിടയില്‍ തൊഴിലാളികളെ പുറത്ത് ജോലി ചെയ്യിക്കുന്നതായി കണ്ടത്തെുകയായിരുന്നു. 
ഇതേ രീതിയില്‍ സമീപപ്രദേശത്തെ തൊഴില്‍സ്ഥലത്തും നിയമലംഘനം പിടികൂടിയിട്ടുണ്ട്. മറ്റൊരു തൊഴില്‍ സ്ഥലത്ത് ഉച്ചവിശ്രമസമയത്ത് തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്ന സൂപ്പര്‍വൈസറെയും പിടികൂടി. 
തൊഴില്‍ സ്ഥലത്ത് മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന തൊഴിലാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഉച്ചവിശ്രമം അഞ്ച് മണിക്കൂര്‍ വരെയാക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ ഉച്ചവിശ്രമനിയമം നടപ്പില്‍ വന്നതോടെ കമ്പനികള്‍ തങ്ങളുടെ തൊഴില്‍ സമയത്തിലും മാറ്റങ്ങള്‍ വരുത്തി തുടങ്ങി. 
ജൂണ്‍ 15 മുതല്‍ ആഗസ്ത് 31 വരെയാണ് വേനല്‍ക്കാലത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കമ്പനി കുറഞ്ഞത് ഒരു മാസത്തേക്ക് പൂട്ടിയിടുമെന്നും കടുത്ത പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
ഇത്തരം കമ്പനികള്‍ക്ക് വിസ നിരോധമടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും. കമ്പനി ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് ഉച്ചവിശ്രമം വീഴ്ച കൂടാതെ നടപ്പാക്കേണ്ടതിന്‍െറ ആവശ്യകത മന്ത്രലായം വ്യക്തമാക്കിയിരുന്നു. 
സമയക്രമം പാലിക്കുന്നണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി തൊഴില്‍  മന്ത്രാലയം ഉദ്യോഗസ്ഥര്‍ കര്‍ശന പരിശേധനയാണ് നിര്‍മാണ സ്ഥലങ്ങളില്‍ നടത്തുന്നത്. ആദ്യദിവസം തന്നെ നിയമലംഘനങ്ങള്‍ പിടിക്കപ്പെടാന്‍ കാരണമിതാണ്. കഴിഞ്ഞ വര്‍ഷം ഉച്ചവിശ്രമം പ്രാബല്യത്തില്‍ വന്ന ആദ്യ 15 ദിവസത്തിനുള്ളില്‍ നിയമം ലംഘിച്ച 24 വര്‍ക്ക് സൈറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.