ഹെല്‍ത്ത് കാര്‍ഡ്  ദുരുപയോഗം ചെയ്യരുത്

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ വിവിധ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റുള്ളവരുടെ ഹെല്‍ത്ത് കാര്‍ഡുമായി ചികിത്സക്ക് എത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഹമദ് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എച്ച്.എം.സി ആശുപത്രികളിലും പി.എച്ച്.സി.സിയിലും സൗജന്യ നിരക്കിലുള്ള ചികിത്സ ലഭിക്കാന്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. 
എന്നാല്‍ മറ്റുള്ളവരുടെ ഹെല്‍ത്ത് കാര്‍ഡുമായി ആരും ചികിത്സക്കത്തെരുതെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍മസ്ലമാനി അറിയിച്ചു. കാര്‍ഡ് ഉടമയുടെ മെഡിക്കല്‍ രേഖ അനുസരിച്ചായിരിക്കും ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ണയിക്കുക. ഇത് രോഗിയുടെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുമെന്നും മസ്ലമാനി പറഞ്ഞു. ഇത് രോഗിയുടെ ആരോഗ്യം തകരാറിലാക്കുന്നതിനിടയാക്കും. ഹെല്‍ത്ത് കാര്‍ഡ് ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്തിയ മെഡിക്കല്‍ റെക്കോര്‍ഡുകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. സ്വന്തം പേരിലുള്ള കാര്‍ഡുകള്‍ മാത്രമേ ചികിത്സക്ക് കൊണ്ടുവരാവൂവെന്നും മെഡിക്കല്‍ രേഖകളെല്ലാം നിലവില്‍ ഇലക്ട്രോണിക്വല്‍കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.