ആന്ധ്ര സ്വദേശിനിയുടെ  സ്പോണ്‍സറെ കണ്ടത്തൊനായില്ല

ദോഹ: ആത്മഹത്യ ചെയ്ത ആന്ധ്ര സ്വദേശിനിയുടെ സ്പോണ്‍സറെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഖത്തറില്‍ വീട്ടുജോലിക്കാരിയായിരുന്ന വിശാഖപട്ടണത്തിനടുത്ത തീരപ്രദേശമായ പല്ലംകുരു സ്വദേശിനിയയ മല്ല ലളിതാമ്മയെ (45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിത്. ഇവരുടെ സ്പോണ്‍സറെ തിരിച്ചറിഞ്ഞെങ്കിലുംകണ്ടത്തൊനായിട്ടില്ല. ഇന്ത്യന്‍ എംബസി അധികൃതരുടെ നേതൃത്വത്തില്‍ അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഡിസംബര്‍ 24 മുതല്‍ മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ സ്പോണ്‍സറെ കണ്ടത്തൊനും മൃതദേഹം നാട്ടിലേക്കയക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്നാഴ്ചയായിട്ടും ഇവരുമായി ബന്ധമുള്ള ആരും ആശുപത്രിയിലത്തെിയിട്ടില്ളെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഖത്തറിലെ ആന്ധ്രപ്രദേശില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിവരമറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു.  ഒരു മാസത്തിനിടെ ദോഹയില്‍ നാല് പ്രവാസികളാണ് ആത്മഹത്യ ചെയ്തത്. മല്ല ലളിതാമ്മ അടക്കം രണ്ട് ഇന്ത്യക്കാരും രണ്ട് നേപ്പാള്‍ സ്വദേശികളുമാണ് മരിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.