ദോഹ: ഖത്തറില്‍ പുതുതായത്തെുന്ന പ്രവാസികള്‍ക്ക് വൃക്ക രോഗം കണ്ടത്തെിയാല്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ളെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ഖത്തര്‍ മെഡിക്കല്‍ കമീഷന്‍. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യപരിശോധനയില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മെഡിക്കല്‍ കമീഷന്‍ ഡയറക്ടര്‍ ഇബ്്റാഹിം അല്‍ ശാര്‍ അറിയിച്ചു.
രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് വൃക്ക രോഗം നിര്‍ണയിക്കുക. പകര്‍ച്ചവ്യാധിയല്ലാത്ത രോഗം പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. വൈദ്യപരിശോധനയില്‍ ക്ഷയം, ഹെപറ്റൈറ്റിസ് സി (കരള്‍ രോഗം) എന്നിവയ്ക്കുള്ള പുതിയ പരിശോധനകളും ഉള്‍പ്പെടുത്തുന്നുണ്ട്.
ഡയാലിസിസ് ആവശ്യമാകുന്ന വിധത്തിലുള്ള വൃക്ക തകരാര്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ഹമദ് ജനറല്‍ ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതിന് പുതിയ പരിശോധന ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം എച്ച്.എം.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 13 ശതമാനം പേര്‍ കിഡ്്നി രോഗബാധിതരാണ്. വര്‍ഷം 250 മുതല്‍ 300 പേര്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. നിലവില്‍ ഖത്തറിലത്തെുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് എയ്ഡ്സ്, ക്ഷയം, ഹെപറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് നടത്തുന്നത്. സിഫിലിസിനുള്ള പരിശോധനയും കൂട്ടിച്ചേര്‍ത്തതായി സുപ്രീം ആരോഗ്യ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും രോഗം ഉള്ളതായി മെഡിക്കല്‍ കമീഷന്‍ പരിശോധനയില്‍ സംശയം തോന്നിയാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് വിവരം പ്രവാസിയുടെ സ്പോണ്‍സറെ അറിയിക്കും. കൃത്യമായ ഫലം ലഭിക്കുന്നതിന് തുടര്‍പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കായിരിക്കും.
ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള പത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തം രാജ്യത്ത് തന്നെ പ്രാഥമികമായി വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു.
മെഡിക്കല്‍ ഫിറ്റ്നസ് ഉള്ളവരെ മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന് ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. ജി.സി.സി രാജ്യങ്ങളിലേക്ക് വര്‍ഷത്തില്‍ റിക്രൂട്ട്് ചെയ്യപ്പെടുന്ന 20 ലക്ഷത്തോളം പേരില്‍ 10 ശതമാനത്തോളം പ്രമേഹം, ഹൈ ബ്ളഡ് പ്രഷര്‍ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലുള്ള സമ്മര്‍ദം കുറയ്ക്കുന്നതിന് വേണ്ടി ഗുരുതര രോഗമുള്ള തൊഴിലാളികളെ റിക്രൂട്ട്്് ചെയ്യേണ്ടെന്ന് സംയുക്തമായി തീരുമാനമെടുത്തിട്ടുണ്ടെന്ന് ഗള്‍ഫ് ഹെല്‍ത്ത് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ തൗഫീഖ് ഖോജയെ ഉദ്ധരിച്ച് അറബ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.