ദോഹ: ഉയര്‍ന്ന ഡോളര്‍ നിരക്ക് ഖത്തര്‍ നിവാസികള്‍ക്ക് നേട്ടമാവുമ്പോഴും ജീവിതചെലവില്‍ വില്ലനാവുന്നത് വര്‍ധിക്കുന്ന വാടകയാണെന്ന് റിപ്പോര്‍ട്ട്. ഈയിടെ പുറത്തുവിട്ട ഖത്തറിലെ ഉപഭോക്തൃവില സൂചികയിലെ കണക്ക് പ്രകാരം വര്‍ഷങ്ങളായുള്ള പണപ്പെരുപ്പനിരക്കില്‍ 2.7 ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞ ഡിസംബറില്‍ പ്രകടമായത്. തൊട്ടുമുമ്പത്തെ മാസമായ നവംബറില്‍ നിന്ന് പണപ്പെരുപ്പത്തില്‍ 1.9 ശതമാനത്തിന്‍െറ ഉയര്‍ച്ചയാണ് കാണിക്കുന്നത്.
എന്നാല്‍, രാജ്യത്തെ മൊത്തവില നിലവാരത്തില്‍ 0.1 ശതമാനത്തിന്‍െറ താഴ്ച അനുഭവപ്പെട്ടു. ഉല്‍പാദനരംഗത്തും പാര്‍പ്പിടം, വിനോദം, ഗതാഗതം തുടങ്ങി ഒട്ടുമിക്ക സേവന രംഗങ്ങളിലും വില വര്‍ധനവ് അനുഭപ്പെടുന്നുണ്ടെങ്കിലും ഖത്തറിലേക്ക് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളായ ഭക്ഷണപദാര്‍ഥങ്ങള്‍, വസ്ത്രം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയില്‍ നേരിയ വിലക്കുറവ് പ്രകടമാകുന്നുണ്ട്. വര്‍ധിച്ച പണപ്പെരുപ്പനിരക്കും അമേരിക്കന്‍ ഡോളറിന്‍െറ വര്‍ധിത മൂല്യവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
യു.എസ് ഡോളറുമായുള്ള ഖത്തര്‍ റിയാലിന്‍െറ വിനിമയനിരക്ക് സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി മറ്റു രാജ്യങ്ങളിലെ കറന്‍സികളുമായി വിനിമയനിരക്കില്‍ ഉദ്ദേശം പത്തുശതമാനത്തിന്‍െറയെങ്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.
ഇത് മറ്റുരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങളും വ്യാപാര ഇടപാടുകളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുന്നു. മിക്ക കയറ്റുമതിക്കാരും തങ്ങളുടെ കറന്‍സികളില്‍ വിനിമയം നടത്താന്‍ താല്‍പര്യപ്പെടുന്നതിനാല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് കുറച്ച് റിയാല്‍ നല്‍കിയാല്‍ മതിയെന്നതാണ് ഇതിന്‍െറ പ്രത്യേകത.
പൊതുവെ ശക്തിയാര്‍ജിച്ച യു.എസ് ഡോളര്‍, ഉല്‍പന്നങ്ങളുടെ വില താഴ്ത്തി ഖത്തറിലെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കുന്നതായി ഖത്തര്‍ നാഷനല്‍ ബാങ്കിന്‍െറ കണക്കുകളില്‍ കാണുന്നു. ഉയര്‍ന്ന ഡോളര്‍-റിയാല്‍ നിരക്കിന്‍െറ അര്‍ഥം പണമയക്കുന്നവര്‍ക്ക് സ്വന്തം കറന്‍സികളില്‍ ഗണ്യമായ നേട്ടമുണ്ടാക്കാമെന്നതാണ്.
സാധനങ്ങളുടെ വിലയില്‍ കുറവ് പ്രകടമായിട്ടും വീട്ടുവാടക അധികരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈയിടെ വൈദ്യുതി-വെള്ളം നിരക്കുകളും 3.4 ശതമാനം വര്‍ധിച്ചു. ഇത് ഖത്തറിന്‍െറ സമീപപ്രദേശങ്ങളിലുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള വീടുകളെ ബാധിക്കുകയും പലതും ഒഴിഞ്ഞുകിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ഇടത്തരം പാര്‍പ്പിടങ്ങള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്തതായി കാണുന്നു. 2016ല്‍ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനം വര്‍ധിക്കുമെന്നും അടുത്തവര്‍ഷത്തോടെ ഇത് 3.1 ശതമാനത്തിലത്തെുമെന്നും കഴിഞ്ഞമാസത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.