എസ്.എ. ഫിറോസ് യൂത്ത് ഫോറം പ്രസിഡന്‍റ് ബിലാല്‍ ഹരിപ്പാട് ജനറല്‍ സെക്രട്ടറി

ദോഹ: ഖത്തര്‍ യൂത്ത് ഫോറം 2016-2017 കാലയളവിലേക്കുള്ള ഭാരവാഹികളായി എസ്.എ. ഫിറോസിനെ പ്രസിഡന്‍റായും ബിലാല്‍ ഹരിപ്പാടിനെ  ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. മന്‍സൂറയിലെ ഐ.ഐ.എ. ഹാളില്‍ നടന്ന പ്രതിനിധിസഭ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്‍റ് വി.ടി. ഫൈസല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായി സമീര്‍ കാളികാവ്, നൗഷാദ് വടുതല, അമീര്‍ സവാദ്, അന്‍വര്‍ സാദത്ത്, അസ്ലം ഈരാറ്റുപേട്ട, അനൂപ് അലി, മുനീര്‍ ജലാലുദീന്‍, ജംഷീദ് ഇബ്രാഹീം, തസീന്‍ അമീന്‍, നിയാസ് മുഹമ്മദ് പാറക്കടവ്, സുബൈര്‍ കടന്നമണ്ണ എന്നിവരെയും തെരഞ്ഞെടുത്തു.
ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ എസ്.എ. ഫിറോസ് ഇത് രണ്ടാം തവണയാണ് യൂത്ത് ഫോറം പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ബിഇന്‍ സ്പോര്‍ട്സ് ചാനലില്‍ ജോലി ചെയ്യുന്ന അദ്ദേഹം എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ മുഹമ്മദ് ബിലാല്‍ കൊമേഴ്സില്‍ ബിരുദധാരിയാണ്. 
എന്‍ജിനീയറിങ് ബിരുദധാരിയായ ഷാനവാസ് ഖാലിദ് കണ്ണൂര്‍ സ്വദേശിയും, സാമൂഹ്യസേവന ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ സലീല്‍ ഇബ്രാഹീം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയുമാണ്.
ആറ് മേഖലകളിലായി നടന്ന കണ്‍വെന്‍ഷനുകളില്‍ പുതിയ മേഖല നേതൃത്വത്തെയും തെരഞ്ഞെടുത്തു. മദീന ഖലീഫ മേഖലയുടെ പ്രസിഡന്‍റായി സുഹൈല്‍ അബ്ദുല്‍ ജലീലിനെയും വൈസ് പ്രസിഡന്‍റായി അബ്ദുല്‍ ബഷീര്‍, ജനറല്‍ സെക്രട്ടറിയായി സുനീര്‍ പുതിയോട്ടില്‍, ഫിനാന്‍സ് സെക്രട്ടറിയായി നജ്മല്‍ തുണ്ടിയില്‍ എന്നിവരെ തെരഞ്ഞെടുത്തു. വക്റ മേഖല പ്രസിഡന്‍റായി പി. അബ്ദുല്ല, വൈസ് പ്രസിഡന്‍റായി എ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ബാസിത്ത്, ഫിനാന്‍സ് സെക്രട്ടറിയായി ഒ.പി. ആദില്‍ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു. 
ദോഹ മേഖല പ്രസിഡന്‍റായി ടി.എ. അഫ്സല്‍, വൈസ് പ്രസിഡന്‍റായി മുഹമ്മദ് മുബാറക്, ജനറല്‍ സെക്രട്ടറിയായി എന്‍.പി. ജാസിം, ഫിനാന്‍സ് സെക്രട്ടറിയായി ഷഹീര്‍ മുഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദ് ഷബീര്‍ ആണ് ഹിലാല്‍ മേഖല പ്രസിഡന്‍റ്. തൗഫീഖ് അബ്ദുല്ല വൈസ് പ്രസിഡന്‍റായും ഫായിസ് അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് മിര്‍ബാസ് ഫിനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 
അല്‍ ഖോര്‍ മേഖല  പ്രസിഡന്‍റായി വി.പി. യാസര്‍, വൈസ് പ്രസിഡന്‍റായി സി. നൗഷാദ്, ജനറല്‍ സെക്രട്ടറിയായി ഷമീര്‍ അഹമ്മദ്, ഫിനാന്‍സ് സെക്രട്ടറിയായി മുഹമ്മദ് ഷാഹിദ് സവഹര്‍ എന്നിവരെയും തെരഞ്ഞെടുത്തു. 
ഹാരിസ് പുതുക്കൂല്‍ ആണ് ഐന്‍ ഖാലിദ് മേഖല പ്രസിഡന്‍റ്, ടി.കെ.കെ. സലീം വൈസ് പ്രസിഡന്‍റായും ഷറിന്‍ മുഹമ്മദ് ജനറല്‍ സെക്രട്ടറിയായും ടി.കെ. ഷഫീഖ് ഫിനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.