സായുധസേനയിലേക്ക് പുതിയ  രണ്ട് ബാച്ചുകള്‍ കൂടി 

ദോഹ: ഖത്തര്‍ സായുധസേനയിലേക്ക് 13,93 പുതിയ ബിരുദധാരികള്‍ കൂടി ചേര്‍ന്നു. അല്‍ ശമാല്‍ ക്യാമ്പില്‍ നടന്ന ചടങ്ങിലാണ് നാഷണല്‍ സര്‍വീസ് സ്കീം പരിപാടിയുടെ ഭാഗമായി യൂനിവേഴ്സിറ്റി, ഹൈസ്കൂള്‍ തലങ്ങളില്‍ നിന്ന് പുതിയ രണ്ട് ബാച്ച് ബിരുദം നേടിയിരിക്കുന്നത്. നാഷണല്‍ സര്‍വീസ് സ്കീം പരിപാടിയുടെ നാലാമത് സെഷനില്‍ നിന്ന് 606 ബിരുദധാരികളും അഞ്ചാം സെഷനില്‍ നിന്ന് 787 ബിരുദധാരികളുമാണ് പുതുതായി സൈന്യത്തില്‍ ചേരുന്നത്. ബിരുദദാന ചടങ്ങില്‍ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫും വ്യോമസേന വൈസ് മാര്‍ഷലുമായ ഗനീം ബിന്‍ ഷഹീന്‍ അല്‍ ഗനീം സന്നിഹിതരായിരുന്നു. സൈനിക പരിശീലനം, ഇന്‍ഫന്‍ററി ട്രെയിനിങ്, അക്കാദമിക പരിപാടികള്‍, ഫിറ്റ്നസ്, ആയുധ പരിശീലനം, ഷൂട്ടിങ്, ഫീല്‍ഡ് ആന്‍റ് ബാറ്റ്ല്‍ സ്കില്‍സ്, സിവില്‍ ഡിഫന്‍സ്, പ്രാഥമിക ശുശ്രൂഷ, സാംസ്കാരിക പരിപാടികള്‍ തുടങ്ങി നിരവധി പരിശീലന പരിപാടികളിലൂടെയാണ് പുതിയ രണ്ട് ബാച്ചുകളെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനുഷിക വികസനത്തിന്‍െറയും സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകള്‍ കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫും വ്യോമസേന വൈസ് മാര്‍ഷലുമായ ഗനീം ബിന്‍ ഷഹീന്‍ അല്‍ ഗനീം പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തിര-പ്രതിസന്ധി ഘട്ടങ്ങളില്‍ സായുധ സേനയെ സഹായിക്കുന്നതിനാണ് ഇത്തരം നാഷണല്‍ സര്‍വീസ് സ്കീം പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഖത്തറിന്‍െറ മഹത്തായ വിഷന്‍ 2030ന്‍െറ അവിഭാജ്യ ഘടകങ്ങളില്‍പെട്ടതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നാലാമത് സെഷനില്‍ സര്‍വകലാശാല തലത്തില്‍ 238ഉം ഹൈസ്കൂള്‍ തലത്തില്‍ 368ഉം റിക്രൂട്ട്മെന്‍റ് നടന്നപ്പോള്‍, അഞ്ചാമത് സെഷനില്‍ യൂനിവേഴ്സിറ്റി തലത്തില്‍ 401ഉം ഹൈസ്കൂള്‍ തലത്തില്‍ 386ഉം റിക്രൂട്ടുമാണ് നടന്നതെന്ന് ബ്രിഗേഡിയര്‍ അല്‍ അയാദി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.