യൂത്ത് ഫോറം പ്രവാസി കായികമേള:  രജിസ്ട്രേഷന്‍ ഇന്നവസാനിക്കും

ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി കമ്യൂണിറ്റി ഡെവലപ്മെന്‍റ് സെന്‍ററിന്‍െറ (എഫ്.സി.സി) സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായികമേളയില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും. താല്‍പര്യമുള്ള ടീമുകള്‍ ഇന്ന് രാത്രി പത്ത് മണിക്ക് മുമ്പായി നുഐജയിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. 
300 റിയാലാണ് രജിസ്ട്രേഷന്‍ ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 18 ടീമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക. 
വിശദ വിവരങ്ങള്‍ക്ക് pravasikayikamela@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 55091659, 66612969, 33549050, 44439319 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. 
ഫെബ്രുവരി ഒമ്പത്, 12 തിയതികളില്‍ യഥാക്രമം ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ അറബി സ്പോര്‍ട്സ് ക്ളബ് എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്. 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, പഞ്ചഗുസ്തി തുടങ്ങിയവയാണ് വ്യക്തിഗത ഇനങ്ങള്‍. ടീമിനങ്ങളില്‍ 4x100 മീറ്റര്‍ റിലേ, ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സ്, വടംവലി എന്നിവയുണ്ടാകും. ഓരോ ടീമില്‍ നിന്നും വ്യക്തിഗത ഇനങ്ങളില്‍ രണ്ട് പേര്‍ക്കും ടീം ഇനങ്ങളില്‍ ഒരു ടീമിനും പങ്കെടുക്കാം. ദേശീയ കായിക ദിനമായ ഫെബ്രുവരി ഒമ്പതിന് മേളയുടെ ഒൗപചാരിക ഉദ്ഘാടനവും പഞ്ച ഗുസ്തി, ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സ്, വടംവലി എന്നീ ഇനങ്ങളിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങളും നടക്കും. 
ടീമുകളുടെ മാര്‍ച്ച് പാസ്റ്റും ട്രാക്ക് ആന്‍റ് ഫീല്‍ഡ് മത്സരങ്ങളും പഞ്ച ഗുസ്തി, ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സ്, കമ്പവലി ഫൈനല്‍ റൗണ്ടുകളും ഫെബ്രുവരി 12 ന് വെള്ളിയാഴ്ച അല്‍ അറബി സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തിലാണ് നടക്കുക.
മേളയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. ഓവറോള്‍ ചാമ്പ്യന്‍, രണ്ട്, മൂന്നു സ്ഥാനക്കാര്‍ എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. ഫെബ്രുവരി 12ന് ഖത്തറിലെ കായിക അധികൃതരുടെയും ഇതര മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സമാപന ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക. 
ഖത്തര്‍ കായികദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രവാസി കായികമേള കൊണ്ട് ലക്ഷ്യമിടുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.