‘അസഹിഷ്ണുതക്കെതിരെ സൗഹാര്‍ദത്തിന്‍െറ തുരുത്തുകള്‍ തീര്‍ക്കുക’

ദോഹ: വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുതുവര്‍ഷ ദിനത്തില്‍ കള്‍ചറല്‍ ഫോറം മലപ്പുറം ജില്ല കമ്മറ്റി  സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി. ഖത്തറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടി ഭാരതം കാത്തുപോരുന്ന സഹിഷ്ണുതയും മതേതര മൂല്യങ്ങളും സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്ന് ആഹ്വാനം ചെയ്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി റോണി മാത്യു ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ തീര്‍ക്കുന്ന സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും തുരുത്തുകളാണ് ഛിദ്രശക്തികളെ പ്രതിരോധിക്കാനുളള മികച്ച മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത വളര്‍ത്താനും സൗഹൃദം തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളുടെ അജണ്ടയില്‍ അതിന്‍െറ ഇരകള്‍ തന്നെ വീണുപോകാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത് പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യത്തിന്‍െറ ഭരണാധികാരികള്‍ കാണിച്ച ശുശ്കാന്തിക്കുറവാണ് ഇന്നത്തെ സാഹചര്യത്തിന് കാരണമെന്ന് സംസ്കൃതി വൈസ്പ്രസിഡന്‍റ് എം.ടി. മുഹമ്മദലി പറഞ്ഞു. ആസൂത്രിതവും ദീര്‍ഘവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇന്‍കാസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകന്‍ കോയ കൊണ്ടോട്ടി,  വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൗഷാദ് അണ്ടൂര്‍ക്കോണം ( പി.സി.എഫ്), റസ്ബിന്‍ അഗസ്റ്റിന്‍ (ജെനക്സ്), കെ.കെ. സിദ്ധീഖ് (വാക് ഖത്തര്‍), ഹൈദര്‍ ചുങ്കത്തറ (ചാലിയാര്‍ ദോഹ), ഫിറോസ് പന്തക്കലകത്ത് (അരീക്കോട് അസോസിയേഷന്‍), മുഹമ്മദ് ലൈസ് (കിയ ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. 
ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ധ്രുവീകരണ ശ്രമങ്ങളെയും അസഹിഷ്ണത പ്രവണതകളെയും വിശാലമായ മനുഷ്യ സ്നേഹത്തിന്‍െറയും ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ഐക്യത്തിന്‍െറയും ശക്തികൊണ്ട് ചെറുത്തുതോല്‍പിക്കുമെന്ന് സ്നേഹസംഗമത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അംഗം ഹുസൈന്‍ കടന്നമണ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
ജില്ല പ്രസിഡന്‍റ് റഷീദ് അലി അധ്യക്ഷത വഹിച്ചു. ഫര്‍സീന്‍ സുബൈര്‍, ഷാഹുല്‍ അബ്ദുല്ലത്തീഫ് എന്നിവര്‍ ഗാനാലാപനവും അഫീഫ ജബിന്‍ കവിതാലാപനവും നടത്തതി. കെ. ജാബിര്‍ സ്വാഗതവും റഹ്മത്തുല്ല നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.