ഉസ്താദ് റാഹത്ത് ഫത്തേഹ്  അലി ഖാന്‍െറ സംഗീത പരിപാടി 29ന്

ദോഹ: പ്രമുഖ ഖവാലി ഗായകന്‍ ഉസ്താദ് റാഹത്ത് ഫത്തേഹ് അലി ഖാന്‍ നയിക്കുന്ന സംഗീത പരിപാടി ‘ഉസ്താദ് റാഹത്ത് ഫത്തേഹ് അലിഖാന്‍ ലൈവ് ഇന്‍ ഖത്തര്‍’ ജനുവരി 29ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി എട്ട് മണി മുതല്‍ ആരംഭിക്കുന്ന സംഗീത പരിപാടിയുടെ മുഖ്യ പ്രേയോജകള്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയാണ്. ബോളിവുഡ് ചലച്ചിത്രങ്ങളിലുള്‍പ്പെടെ നിരവധി  ഗാനങ്ങളലപിച്ച ഫത്തേഹ് അലിഖാന്‍ ഏഷ്യയിലെ തന്നെ മുന്‍നിര ഗായകരില്‍ ഒരാളാണ്. പാകിസ്താന്‍ ഗായകനായ റാഹത്ത് ഫത്തേഹ് അലിഖാന്‍െറ ഖത്തറിലെ ആദ്യ സ്റ്റേജ് ഷോയാണിതെന്ന് സംഘാടകര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ നൂറുക്കണക്കിന് വേദികളില്‍ സംഗീത പരിപാടി അവതരിച്ചിച്ച അദ്ദേഹം നോബല്‍ സമ്മാനദാന ചടങ്ങിലും സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.  
ഇന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ സംഗീത പരിപാടികളായിരുന്ന ‘ചോട്ടെ ഉസ്താദ് ആന്‍റ് ജുനൂന്‍’, ‘കുച്ച് കാര്‍ ദിക്കാനെ ക’ തുടങ്ങിയവയുടെ ജഡ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
സംഗീത കുടുംബത്തില്‍ ജനിച്ച ഈ അനശ്വര ഗായകന്‍െറ പരിപാടി ഖത്തറിലെ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ അപെക്സ് ഇവന്‍റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സന സല്‍മാന്‍ പറഞ്ഞു. ഖത്തറിലെ പ്രമുഖ വാഹന വിതരണ കമ്പനിയായ ഡൊമാസ്കോ, ജി.എ.സി മോട്ടോര്‍സ്. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് പരിപാടിയുടെ മറ്റ് മുഖ്യ പ്രയോജകര്‍. പരിപാടി ആസ്വദിക്കാനത്തെുന്നവര്‍ക്കായി മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഭാഗ്യ നറുക്കെടുപ്പ് സംഘടിപ്പിക്കുമെന്നും വിജയികള്‍ക്ക് ഡയമണ്ട് ആഭരണങ്ങള്‍ സമ്മാനാമയി നല്‍കുമെന്നും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് റീജ്യണല്‍ മാനേജര്‍ സന്തോഷ് അറിയിച്ചു. 
പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. 1000 റിയാല്‍ മുതല്‍ അമ്പത് റിയാല്‍വരെയായിരിക്കും ടിക്കറ്റ് നിരക്കെന്നും ക്യു ടിക്കറ്റ് മുഖേന ഓണ്‍ലൈന്‍ വഴിയും പ്രമുഖ സ്ഥാപനങ്ങളിലും ടിക്കറ്റ് ലഭ്യമായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. 
ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡൊമാസ്കോ എം.ഡി ഫൈസല്‍ ശരീഫ്, ഖാല്‍കോ മാനേജര്‍ ഫാറൂഖ് ജമാല്‍ തുടങ്ങിയവരും പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.