ദോഹ: വരുന്ന നാല് വര്‍ഷത്തിനകം ഒരുലക്ഷത്തില്‍ പരം പാര്‍പ്പിടങ്ങള്‍ കൂടി ഖത്തറില്‍ സജ്ജമാകുമെന്ന് അല്‍ അസ്മക് റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്‍റ് കമ്പനി. വില്ലകളും ഫ്ളാറ്റുകളുമടക്കം ഇതില്‍ 35,000 ഈ വര്‍ഷം തന്നെ താമസയോഗ്യമാക്കും. 2016ല്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാതലായ വളര്‍ച്ചയുണ്ടാകുമെന്നും 50 കോടി റിയാലിന്‍െറ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. നിര്‍മാണ പദ്ധതികള്‍ വര്‍ധിക്കുന്നതിലൂടെ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് രംഗം കുതിച്ചുചാട്ടം നടത്തും. 2016ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്ന മേഖലയായി റിയല്‍ എസ്റ്റേറ്റ് രംഗം മാറുമെന്നും റിപോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഖത്തറില്‍ താമസകേന്ദ്രങ്ങള്‍ക്കുളള വര്‍ധിച്ച ആവശ്യം നിലനില്‍ക്കും. ഈ രംഗത്ത് 20 -25 ശതമാനം വളര്‍ച്ചയുണ്ടാകും. ഫര്‍ണീച്ചറുകളോടു കൂടിയ വീടുകളുടെ വാടക കഴിഞ്ഞ വര്‍ഷം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2016ന്‍െറ ആദ്യപകുതിയില്‍ ഓഫീസ് ആവശ്യത്തിനുളള കെട്ടിടങ്ങളുടെ ആവശ്യത്തില്‍ എട്ട് മുതല്‍ 10 വരെ ശതമാനത്തിന്‍െറ വളര്‍ച്ചയുണ്ടാകും. ഖത്തറിന്‍െറ സാമ്പത്തിക മേഖലയിലുണ്ടാകുന്ന വളര്‍ച്ചക്ക് ആനുപാതികമായി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. വിദേശികള്‍ക്ക് സ്വത്ത് സ്വന്തമാക്കാന്‍ കഴിയുന്ന 18 മേഖലകളില്‍ റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണി വളര്‍ച്ച നേടും. ഇവിടങ്ങളിലെ വീടുകളുടെ ശരാശരി വില ഒരു ബെഡ്റൂം ഫ്ളാറ്റിന് 10 ക്ഷം റിയാലും രണ്ട് ബെഡ്റൂം ഫ്ളാറ്റിന് 13 ലക്ഷം റിയാലും മൂന്ന് ബെഡ്റൂം ഫ്ളാറ്റിന് 14 ലക്ഷം റിയാലുമായിരിക്കും. വെസ്റ്റ് ബേയിലെ സിഗ്സാഗ് ടവറിലെ ഫ്ളാറ്റുകളുടെ ശരാശരി വില ചതുരശ്ര മീറ്ററിന് 12,000 റിയാലായിരിക്കും. പേള്‍ ഖത്തറില്‍ ഇത് 13,000 മുതല്‍ 22,000 വരെ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.