ദോഹ: പെട്രോനെറ്റ് എല്‍.എന്‍.ജി ഖത്തറിലെ റാസ് ഗ്യാസില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) വാങ്ങുന്നതിനുളള കരാര്‍ പുതുക്കിയതിനത്തെുടര്‍ന്ന് പെട്രോനെറ്റില്‍ നിന്ന് പ്രകൃതി വാതകം വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ നേട്ടം. പ്രതിവര്‍ഷം 2016 മുതല്‍ ഒരു ദശലക്ഷം മെട്രിക് ടണ്‍ എല്‍.എന്‍.ജി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അധികമായി വാങ്ങാമെന്നാണ് പുതിയ കരാര്‍. അധികമായി വാങ്ങുന്ന എല്‍.എന്‍.ജി പെട്രോനെറ്റ് ദേശീയ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഗ്യാസ് ഇന്ത്യാ ലിമിറ്റഡ് എന്നിവക്കും ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനും നല്‍കും.
വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുടെ ഓഹരി വില വര്‍ധിച്ചു. ഇവയുടെ 1.63 ശതമാനം ഓഹരി 259 രൂപക്കും 0.97 ശതമാനം 432.80 രൂപക്കും 0.17 ശതമാനം 894.90 രൂപക്കും വിതരണം ചെയ്തു. ഗെയില്‍ ഇന്ത്യക്ക് വലിയ മെച്ചമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഗെയിലിന്‍െറ 1.49 ശതമാനം ഓഹരിക്ക് 36.80 രൂപയാണ് ലഭിച്ചത്.
ഓയില്‍ ഇന്ത്യയുടെ ഓഹരി വില 3.05 ശതമാനം വര്‍ധിച്ച് 390.05 ലാണ് ക്ളോസ് ചെയ്തത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍െറ ഓഹരി വില 1.88 ശതമാനം വര്‍ധിച്ച് 851.70ല്‍ ക്ളോസ് ചെയ്തു. ഒ.എന്‍.ജി.സിക്ക് കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ളെങ്കിലും 0.21 ശതമാനം ലാഭം നേടി 242.40 രൂപയിലാണ് ക്ളോസ് ചെയ്തത്. സ്വകാര്യ എണ്ണ കമ്പനികളും പുതിയ കരാറിന്‍െറ നേട്ടം ചെറുതായി അനുഭവിച്ചു. കയേണ്‍ ഇന്ത്യ, റിലയന്‍സ് എന്നിവയുടെ ഓഹരി വില 0.36 ശതമാനവും 0.27 ശതമാനവും വര്‍ധിച്ച് 138.65 ലും 1015.35 ലും ക്ളോസ് ചെയ്തു. ബോംബെ സ്റ്റോക്ക് എക്്സ്ചേഞ്ചില്‍ പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ ഓഹരി വിലയില്‍ 4.15 രൂപ വര്‍ധിച്ച് 259 രൂപയിലത്തെി. 10 രൂപ മുഖവിലയുളള ബോംബെ സ്റ്റോക്ക് എക്്സ്ചേഞ്ചിലെ ഗ്രൂപ്പ് എ കമ്പനികളുടെ വില 52 ആഴ്ചയിലെ ഏറ്റവും മികച്ച നിലയില്‍ 257.4 രൂപയിലാണ് 2015 ഡിസംബര്‍ 31ന് ക്ളോസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.