ദോഹ: കഹ്റമായുടെ ദേശീയ ഊര്‍ജ സംരക്ഷണ നയത്തിന്‍െറ ഭാഗമായി ഖത്തറിലെ കോളജ്-യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കായി ‘ആപ്പ് ചാമ്പ്സ് കോംപറ്റീഷന്‍’ സംഘടിപ്പിക്കുന്നു. ‘നാഷനല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍റ് എനര്‍ജി എഫിഷ്യന്‍സി’ -തര്‍ഷീദ് കാമ്പയിന്‍െറ ഭാഗമായാണ് അമൂല്യമായ ജലവും വൈദ്യുതിയും സംരക്ഷിക്കുന്ന സംവിധാനം രൂപകല്‍പന ചെയ്യുന്നവര്‍ക്കായി മത്സരം സംഘടിപ്പിക്കുന്നത്.
‘ആപ്പ് ച്യാമ്പ്സ്: ഏന്‍ എപിക് ബാറ്റില്‍, ബ്രിങ് ഇറ്റ് ഓണ്‍’ എന്ന പേരിലുള്ള മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചുതുടങ്ങി. ഊര്‍ജ സരക്ഷണ സംസ്കാരം വളര്‍ച്ചത്താനുള്ള തര്‍ഷീദിന്‍െറ പ്രചാരണ പ്രമേയങ്ങളെ അടിസ്ഥാനമാക്കുള്ള, ഊര്‍ജക്ഷമതയും ഊര്‍ജസംരക്ഷണം ലക്ഷ്യമിട്ടുള്ള മികച്ച മൂന്ന് ആപ്ളിക്കേഷനുകള്‍ക്കും ഗെയിമുകള്‍ക്കുമാണ് പുരസ്കാരങ്ങള്‍ ലഭിക്കുക. ഖത്തറിലെ യൂനിവേഴ്സിറ്റി-കോളജുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രാജ്യത്തിന്‍െറ അമൂല്യ വിഭവങ്ങളെ സംരക്ഷിക്കാനുതകുന്ന നവീന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ഇതിലൂടെ കഹ്റമാ ലക്ഷ്യമിടുന്നത്. www.km.com.qa/Tarsheed എന്ന വെബ്സൈറ്റില്‍ മത്സരം സംബന്ധിച്ച വിവരങ്ങളെല്ലാം ലഭ്യമാണ്. ഏപ്രില്‍ പത്ത് വരെ എന്‍ട്രികള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 44846878 എന്ന നമ്പറിലും ബന്ധപ്പെടാം.
ഖത്തര്‍ നാഷനല്‍ വിഷന്‍ 2030 ഭാഗമായുള്ള തര്‍ഷീദിന്‍െറ ‘കീപ് ഖത്തര്‍ പള്‍സിങ്’ എന്ന മുദ്രവാക്യത്തിലൂടെ ഊര്‍ജസംരക്ഷണ സംസ്കാരം വ്യാപിപ്പിക്കുകയാണ് കഹ്റമാ ചെയ്യുന്നത്. നൂതനവും മൗലികവുമായ ആശയങ്ങളായിരിക്കണം മത്സരത്തിന് അയക്കേണ്ടതെന്നും നേരത്തെ കോപ്പിറൈറ്റോ പേറ്റന്‍േറാ ഉള്ളതായിരിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഖത്തറിന്‍െറ സാംസ്കാരിക മൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവ ആകരുതെന്നും നിബന്ധനയുണ്ട്. ഏപ്രില്‍ 21ന് നടക്കുന്ന തര്‍ഷീദ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങില്‍ മത്സര വിജയികളെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.