ദോഹ: ‘പ്രവാസ യൗവനം വ്യതിരിക്തതയുടെ പത്ത് വര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ഫോക്കസ് ഖത്തര്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന രണ്ടാമത് ദോഹ യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് പ്രഫ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെയും അരികുവല്‍കരിക്കപ്പെടലിന്‍െറയും സമകാലിക ലോകത്ത് വെളിച്ചമായി മാറാന്‍ യുവാക്കള്‍ മുമ്പോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികരണശേഷിയുടെ പ്രതീകമായ ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം ചുരുട്ടിപ്പിടിക്കുന്ന അവസ്ഥയിലേക്ക് ആധുനിക യുവത്വം മാറിക്കൊണ്ടിരിക്കുന്നു. സക്രിയമായ ചിന്തകളും നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങളും കൊണ്ട് സാമൂഹ്യ പരിവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ യുവാക്കള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹം നേരിടുന്ന മുഴുവന്‍ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന അതിമഹത്തായ ഇന്ദ്രജാലമാണ് സ്നേഹമെന്ന് ചടങ്ങില്‍ പങ്കെടുത്ത യുനിസെഫ് അംബാസഡറും പ്രമുഖ മജീഷ്യനുമായ പ്രാഫ. ഗോപിനാഥ് മുതുകാട് പറഞ്ഞു. ആധുനിക സമൂഹം നാലതിരുകളില്‍ തളക്കപ്പെട്ട ടി.വി സ്ക്രീനിലേക്കും സോഷ്യല്‍ മീഡിയകളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം മരവിപ്പുകള്‍ക്കെതിരെ പരസ്പരം അറിയാനും അടുക്കാനുമുള്ള വാതിലുകള്‍ നാം തുറന്നിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷതവഹിച്ചു. ഫോക്കസ് ഖത്തറിന്‍െറ ഉപഹാരം അദ്ദേഹം ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് മാര്‍ക്കറ്റിങ് മാനേജര്‍ ത്വാരിഖ് അല്‍ മഹ്മൂദിന് നല്‍കി. അഡ്മിന്‍ മാനേജര്‍ അസ്കര്‍ റഹ്മാന്‍, ഫൈനാന്‍സ് മാനേജര്‍ ആഷിഫ് അസീസ്, സ്വാഗതസംഘം ചെയര്‍മാന്‍ റിയാസ് വാണിമേല്‍ എന്നിവര്‍ യഥാക്രമം ഗോപിനാഥ് മുതുകാട്, ഡോ. സുനിത കൃഷ്ണന്‍, പ്രഫ. ജാബിര്‍ അമാനി എന്നിവര്‍ക്ക് ഉപഹാനം നല്‍കി. അസ്കര്‍ റഹമാന്‍, റിയാസ് വാണിമേല്‍, നൗഷാദ് പയ്യോളി എന്നിവര്‍ സംസാരിച്ചു. പത്താം വാര്‍ഷിക ഉപഹാരമായി പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ഫോക്കസ് ഖത്തറിന്‍െറ പ്രഥമ വിദ്യാഭ്യാസ സംരംഭമായ ഫോക്കസ് പബ്ളിക് സ്കൂള്‍ നിര്‍മ്മിക്കുമെന്ന് ഡെ. സി.ഇ.ഒ. മുനീര്‍ അഹമ്മദ് പ്രഖ്യാപിച്ചു. പല കാരണങ്ങളാല്‍ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന ദലിതരും മുസ്ലികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് മാള്‍ഡ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.