രാജ്യത്തെ വന്‍കിട ഹോട്ടലുകളില്‍  വാടക കുറയാന്‍ സാധ്യത

ദോഹ: രാജ്യത്തെ വന്‍കിട ഹോട്ടലുകള്‍ തങ്ങളുടെ വാടകനിരക്കില്‍ ഇളവുവരുത്തിയേക്കുമെന്ന് സൂചന. ഈ രംഗത്തെ വര്‍ധിച്ച മത്സരവും ആവശ്യക്കാരുടെ കുറവുമാണ് ഹോട്ടലുകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് ആതിഥേയ വ്യവസായരംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു. എന്നാല്‍, ഖത്തറിലെ ഹോട്ടലുകളുടെ ലാഭവിഹിതത്തില്‍ വര്‍ധനയുണ്ടാവുമെന്നും ഇവര്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ വാടകനിരക്കില്‍ മൂന്ന് ശതമാനത്തിന്‍െറ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ശരാശരി വാടക 696 റിയാലില്‍ എത്തിയേക്കുമെന്നും  ഹോട്ടല്‍-റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ കോളിയേഴ്്സ് ഇന്‍റര്‍നാഷനല്‍ മേധാവി ഫിലിപ്പോ സോന പറഞ്ഞു. ദോഹയില്‍ നടന്ന അറേബ്യന്‍ ഹോട്ടല്‍ ഇന്‍വെസ്റ്റ്മെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് ദോഹയിലത്തെുന്നവര്‍ വാടകനിരക്കില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.  2016ഓടെ ഖത്തറില്‍ 19,726 ഹോട്ടല്‍ മുറികളുടെ ലഭ്യതയുണ്ടാകും. 25 ശതമാനം വര്‍ധനവാണ് ഹോട്ടല്‍ മുറികളുടെ എണ്ണത്തിലുണ്ടാവുന്നത്. ഇത്, അനുയോജ്യമായ ഹോട്ടല്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും -സമ്മേളനത്തിയവര്‍ പറഞ്ഞു. വെസ്റ്റ് ഇന്‍, മന്ദാരിന്‍ ഓറിയന്‍റല്‍, പാര്‍ക്ക് ഹയാത്ത് എന്നിവയെല്ലാം ഈ വര്‍ഷം നിലവില്‍ വന്ന ഹോട്ടലുകളാണ്. പുതിയ ഹോട്ടലുകളുടെ ആവിര്‍ഭാവത്തോടെ ഹോട്ടല്‍ മുറികളുടെ എണ്ണം 2022 ലോകകപ്പിനു മുന്നോടിയായും ഫുട്ബാള്‍ ആഘോഷങ്ങള്‍ക്കുശേഷവുമുള്ള ആവശ്യങ്ങളിലും അമിതമായിരിക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്. മത്സരങ്ങള്‍ക്ക് ശേഷം ബിസിനസ് ഹബ്ബായുള്ള മാറാനുള്ള ദോഹയുടെ ശേഷി എത്രത്തോളമുണ്ടാകുമെന്നാണ് ആതിഥേയരംഗത്തുള്ളവര്‍  ഉറ്റുനോക്കുന്നത്. 
എന്നാല്‍, പ്രത്യേക കായികമേളയല്ല തങ്ങള്‍ മുന്നില്‍ കാണുന്നതെന്നും ഖത്തറിന്‍െറ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് അടക്കമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളായ മറ്റു കായിക-സാംസ്കാരിക കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും കതാറ ഹോസ്പിറ്റാലിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ക്രിസ്റ്റഫര്‍ നാബിള്‍ പറഞ്ഞു. ഈ വര്‍ഷം ഹോട്ടല്‍ മുറികളിലെ 71ശതമാനവും നിറയുമെന്നാണ് കോളിയേഴ്സിന്‍െറ കണക്കുകൂട്ടല്‍. 
ഹോട്ടല്‍ മുറിയെടുക്കുന്നവരില്‍ അഞ്ചില്‍ മൂന്നുപേരും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി എത്തുന്നവരാണെന്നാണ് കണക്ക്. 
എന്നാല്‍, നിരക്കില്‍ ഇളവ് വരുത്താതെ സേവനങ്ങളില്‍ വൈവിധ്യവല്‍കരണം നടത്താനും ചില ഹോട്ടലുകാര്‍ ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യ പോലുള്ള സമ്പന്ന രാജ്യങ്ങളില്‍നിന്നത്തെുന്ന സന്ദര്‍ശകരില്‍ അധികവും നിലവിലെ നിരക്കില്‍ തൃപ്തരാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.