യൂത്ത് ഫോറം പ്രവാസി കായികമേള  സ്പോര്‍ട്സ് അസോസിയേഷന്‍: ചാവക്കാട് ചാമ്പ്യന്‍മാര്‍ 

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യുവജനകായിക മന്ത്രാലയത്തിന്‍െറ അംഗീകാരത്തോടെ യൂത്ത് ഫോറം സംഘടിപ്പിച്ച നാലാമത് പ്രവാസി കായികമേളയില്‍ സ്പോര്‍ട്സ് അസോസിയേഷന്‍ ചാവക്കാട് ഓവറോള്‍ ചാമ്പ്യന്മാരായി. കായിക മേളയുടെ സമാപന ദിവസം ട്രാക്ക് ആന്‍റ് ഫീല്‍ഡ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളിലും ഒരേ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്പോര്‍ട്സ് അസോസിയേഷന്‍ ചാവക്കാട് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. കള്‍ചറല്‍ ഫോറം എറണാകുളം രണ്ടാം സ്ഥാനവും യാസ് തൃശൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ ഖത്തര്‍ ചാരിറ്റി സാമൂഹ്യ വികസന വകുപ്പ് മേധാവി അലി അല്‍ ഗരീബി മേളയുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്പയര്‍ അക്കാദമി ബിസിനസ് സപ്പോര്‍ട്ട് ഡയറക്ടര്‍ അലി സുല്‍ത്താന്‍ അലി ഫഖ്രൂ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് കോച്ച് മുഹമ്മദ് മുന്‍ ജി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.ടി. ഫൈസല്‍, ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കിഴിശ്ശേരി, യൂത്ത്ഫോറം പ്രസിഡന്‍റ് എസ്.എ. ഫിറോസ്, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, വൈസ് പ്രസിഡന്‍റുമാരായ ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. മാര്‍ച്ച് പാസ്റ്റില്‍ കള്‍ചറല്‍ ഫോറം മലപ്പുറം ഒന്നാം സ്ഥാനവും ഇമ ഖത്തര്‍ രണ്ടാം സ്ഥാനവും യാസ് തൃശൂര്‍, എം.പി.കെ ഖത്തര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
വൈകീട്ട് നടന്ന വര്‍ണാഭമായ സമാപന ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷനിലെ ഒൗട്ട് റീച്ച് ആന്‍റ് കമ്യൂണികേഷന്‍സ് മാനേജര്‍ ഫഹദ് അബ്ദുല്ല അല്‍ ഹാജിരി ദഖീറ യൂത്ത് സെന്‍റര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ അബ്ദുല്ല അലി അല്‍ മുഹന്നദി എന്നിവര്‍ മുഖ്യാതിഥികളായി. 
കായികമേള സംഘാടക സമിതി മുഖ്യ രക്ഷാധികാരി വി.ടി. ഫൈസല്‍,  കിംസ് മെഡിക്കല്‍ സെന്‍റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഇംറാന്‍, സൗദിയ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ മുസ്തഫ, റൂസിയ ഗ്രൂപ്പ് എം.ഡി. അബ്ദുല്‍കരീം, ഐ ടെക് ഇലക്ട്രിക്കല്‍ ട്രേഡിങ് പ്രതിനിധി ശുഹൈബ്, ബ്രാഡ്മ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹാഫിസ്, സ്പൈസ് ബോട്ട് റസ്റ്റോറന്‍റ് മാനേജര്‍ നൗഷാദ്, ഓസ്കാര്‍ കാര്‍ ആക്സസറീസ് പ്രതിനിധി മുനീര്‍, ഓട്ടോ ഫാസ്റ്റ് ട്രാക് മാനേജര്‍ ഷിയാസ് കൊട്ടാരം, ലോയ്ഡ് ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ആസാദ്, ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി. അബ്ദുറഹ്മാന്‍, യൂത്ത് ഫോറം പ്രസിഡന്‍റ് എസ്.എ. ഫിറോസ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫികളും  വിതരണം ചെയ്തു. സ്പോര്‍ട്സ് അസോസിയേഷന്‍ ചാവക്കാടിന്‍െറ നിഹാല്‍ അബ്ദുറഹീം വ്യക്തിഗത ചാമ്പ്യനായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.