ദോഹ: ലോകകപ്പ് വേദി മാറ്റുന്നത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുക്കെടുന്നില്ളെന്നും 2022ലെ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വ്യക്തമാക്കി. വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ രാജ്യത്തുണ്ടെന്ന ഫിഫയുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ലോകകപ്പിനായി രാജ്യമൊന്നടങ്കം ഒരുങ്ങിക്കഴിഞ്ഞുവെന്നും അല്‍ തവാദി കൂട്ടിച്ചേര്‍ത്തു.
ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്പോര്‍ട്സ് പ്രസ് ഫെഡറേഷന്‍ 79ാം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിനുള്ള ആറ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വക്റ, അല്‍ ബൈത് അല്‍ ഖോര്‍, ഖലീഫ ഇന്‍റര്‍നാഷണല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, റയ്യാന്‍, ലുസൈല്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. തുമാമയിലും റാസ് ബൂ അബുദിലും സ്റ്റേഡിയങ്ങളുടെ രൂപരേഖ അവസാന ഘട്ടത്തിലാണ്.
മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന എണ്ണവിലയുടെ തകര്‍ച്ച ഒരിക്കലും ലോകകപ്പ് ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. ഖത്തറിന്‍െറ ഭൂമികയില്‍ തന്നെ ലോകകപ്പ് വന്‍വിജയമാക്കും. അതില്‍ ഒരുതരത്തിലുമുള്ള ആശങ്കകളും നിലനില്‍ക്കുന്നില്ല. ഞങ്ങളുടെ ലക്ഷ്യം മിഡിലീസ്റ്റില്‍ ചാമ്പ്യന്‍ഷിപ്പ് വളരെ ഭംഗിയായി നടത്തുകയെന്നതാണ്. എതിര്‍പ്പുകളില്ലാതെ ലോകത്ത് ഒരുരാജ്യവും ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് നടത്തിയിട്ടില്ല. 2022ലെ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള അവകാശം നേടിയത് മുതല്‍ ചില തല്‍പര കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
എന്നാല്‍ അറബ് ലോകവും ലോകം മുഴുവന്‍ തന്നെയും ഖത്തറിനൊപ്പമാണ്. ചാമ്പ്യന്‍ഷിപ്പിനെതിരായ ഒരു കാമ്പയിനും മുഖവിലക്കെടുക്കുന്നില്ല. ഇതൊന്നും ഒരുക്കങ്ങളെ ബാധിക്കുകയില്ളെന്നും ഹസന്‍ അല്‍ തവാദി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
നിരവധി തടസ്സങ്ങളും പ്രതിബന്ധങ്ങളും തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നുവെന്നും സര്‍വശക്തന്‍െറ അനുഗ്രഹത്താല്‍ അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും വളരെ വിജയകരമായി ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തീകരിക്കുമെന്നും തവാദി വ്യക്തമാക്കി. അതേസമയം, ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്കും ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥാനത്തേക്കും അദ്ദേഹത്തെ ഖത്തര്‍ സ്ഥാനാര്‍ഥിയാക്കുമെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.