ദോഹയില്‍ റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.  ആദ്യദിവസത്തിലെ മല്‍സരത്തില്‍ 150 ഓളം ലോക താരങ്ങള്‍ പങ്കെടുത്തു. 
നിലവിലെ ലോക ചാമ്പ്യന്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ചെസ് നായകന്‍ വിശ്വനാഥ് ആനന്ദും ഉള്‍പ്പെടെയുള്ളവര്‍ ആദ്യ ദിന മല്‍സരങ്ങളില്‍ പങ്കെടുത്തു. കാരിസന്‍ മാഗ്നസ് അഞ്ച് റൗണ്ടുകളില്‍ നാലിലും വിജയം നേടി. രണ്ടാം റൗണ്ടില്‍ നടന്ന മല്‍സരത്തില്‍ പാന്‍റ്സുലൈയ്ല ലെവനോട് മാത്രമാണ് അദ്ദേഹം പരാജയം അറിഞ്ഞത്. ഇന്ത്യന്‍ താരം വിശ്വനാഥ് ആനന്ദ് ആദ്യരണ്ട് റൗണ്ടുകളില്‍ വിജയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.