‘വാഖ്’ കുടുംബ സംഗമം നാളെ

ദോഹ: ഖത്തറില്‍ ജോലിചെയ്യുന്ന വാഴക്കാട് പഞ്ചായത്തിലെ പ്രവാസികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സര്‍ഗാത്മക കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്)ന്‍്റെ കുടുംബാംഗങ്ങളുടെ സംഗമം നാളെ  ഉച്ചക്ക് 12.30ന് ബിന്‍മഹ്്മൂദിലെ ഷാലിമാര്‍ ഹാളില്‍ നടക്കും. ദോഹയില്‍ പ്രവാസികള്‍ക്കിടയില്‍ കാല്‍പന്തുകളി സംഘാടനത്തിലൂടെ കാരുണ്യപ്രവര്‍ത്തനത്തിന്‍്റെ അനുകരണീയമാതൃക സൃഷ്ടിച്ച വാഖിന്‍്റെ വാര്‍ഷിക സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. വാഴക്കാട് പ്രവര്‍ത്തിക്കുന്ന ‘വാഖ്’ ഡയാലിസിസ് സെന്‍്റര്‍, വാഖ് മെഡിക്കല്‍ഷോപ്പ് തുടങ്ങീ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികളും വാര്‍ഷിക സംഗമത്തില്‍ അവതരിപ്പിക്കുമെന്ന് വാഖ് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വാഴക്കാട് പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികളും സംഗമത്തില്‍ പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിദ്ദീഖ് വാഴക്കാട്: 33434221, 55411890
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.