കെ.എം.സി.സി ‘സ്നേഹ ഭാരതം സാംസ്കാരിക സംഗമം’ 

ദോഹ: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം - ഖത്തര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ ഭാരതം കലാ സാംസ്കാരിക പരിപാടി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍   ദോഹ എം.ഇ.എസ് സ്കൂള്‍ കെ.ജി.ഹാളില്‍  നടക്കും. 
മുന്‍  കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍   എം.എല്‍.എ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍  അംബാസഡര്‍ പി.കുമരന്‍, മുസ്ലിം ലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ കെ.എം.ഷാജി എം.എല്‍എ , കൊണ്ടോട്ടി മണ്ഡലം  എം.എല്‍.എ ടി .വി.ഇബ്രാഹിം ,  പാറക്കല്‍ അബ്ദുള്ള എം.എല്‍.എ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതല്‍  സ്കൂള്‍  കുട്ടികള്‍ക്കുള്ള പെയിന്‍റിംഗ് മല്‍സരം , മറ്റ് കലാപരിപാടികള്‍ , വനിതാ വിഭാഗം കെ.എം.സി.സി സംഘടിപ്പിക്കുന്ന പാചക മല്‍സരം എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍  വിവരങ്ങള്‍ക്ക് : 554 11 890 , 55 1130 44.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.