ദോഹ: വേനല്‍ക്കാലത്ത് കഠിനമായ ചൂടില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന കൂള്‍ഡ് ഹെല്‍മറ്റ് യാഥാര്‍ഥ്യമായി. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചു.
പുറംപണി ചെയ്യുന്ന തൊഴിലാളികളുടെ തൊലിപ്പുറത്തെ താപനില(സ്കിന്‍ ടെമ്പറേച്ചര്‍) പത്തുഡിഗ്രി സെല്‍ഷ്യല്‍സ് വരെയായി കുറയ്ക്കാന്‍ സാധിക്കുന്ന ഹെല്‍മറ്റാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ടത്തെല്‍ നടത്തിയിരിക്കുന്നത്.
നോട്ടിങ്ഹാമിലെയും മാഞ്ചസ്റ്ററിലെയും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍, ഖത്തര്‍, ജോര്‍ദ്ദാന്‍, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് കൂള്‍ഡ് ഹെല്‍മറ്റ് വികസിപ്പിച്ചത്. 2022 ഫിഫ ലോകകപ്പ് പദ്ധതികള്‍ക്കായുള്ള നിര്‍മാണസ്ഥലങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്. തൊഴില്‍ അന്തരീക്ഷത്തില്‍ ഹെല്‍മറ്റിന്‍്റെ താപനിലയുടെ അളവ് കണക്കാക്കിയത് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍വെച്ചായിരുന്നു. ഹെല്‍മറ്റിന്‍്റെ മുകളിലായി തണുപ്പ് പ്രദാനം ചെയ്യുന്ന പ്രത്യേകയിനം വസ്തു(പൗച്ച് അടങ്ങിയ ഫേസ് ചേഞ്ചിങ് മെറ്റീരിയല്‍) ഘടിപ്പിക്കും.
ഇതായിരിക്കും താപനില ഉയരുന്ന സാഹചര്യങ്ങളില്‍ തണുപ്പ് നല്‍കുക എന്നും ഗവേഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.