ദോഹ: കോഴിക്കോട് ജില്ലാ കെ .എം.സി. സി കലാവിഭാഗം ഗ്രാമികയുടെ ആഭിമുഖ്യത്തില്‍ ഗസലുകളും, ഹിന്ദി-മലയാള മെലഡികളും കോര്‍ത്തിണക്കി ഐഡിയല്‍ സ്കൂള്‍ ഇന്‍ഡോര്‍ ഹാളില്‍ അവതരിപ്പിച്ച ഗ്രാമഫോണ്‍ 2016 സംഗീത പ്രേമികള്‍ക്ക് നവ്യാനുഭവമായി മാറി.
ഗൃഹാതുരത്വ ചിന്തകളുണര്‍ത്തിയ സംഗീത നിശ ഗസല്‍ ഗായകര്‍ ഹലീം, സലിം പാവറട്ടി, ത്വയ്യബ്, നൗഷി, മാലിനി, സിമ്യ ഹംദാന്‍ തുടങ്ങിയവരുടെ ആലാപന സൗകുമാര്യം കൊണ്ട് ഹൃദ്യമായി. കെ എം സി സി സംസ്ഥാന അധ്യക്ഷന്‍ എസ.് എ.എം ബഷീര്‍ ഉത്ഘാടനം ചെയ്തു. പി കെ അബ്ദുള്ള, കെ കെ ഉസ്മാന്‍, അലി പള്ളിയത്ത്, അടിയോട്ടില്‍ അഹമ്മദ്, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, എ.പി അബ്ദുറഹിമാന്‍, സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് മാടാന്‍, അന്‍വര്‍ബാബു, അസീസ് നരിക്കുനി, ജാഫര്‍ തയ്യല്‍, മമ്മു കെട്ടുങ്ങല്‍, അരോമ ഫൈസല്‍, ഷാനവാസ് നല്ലളം, അഫ്സല്‍ വടകര, ബഷീര്‍ ചേലക്കാട്, അജ്മല്‍ വാണിമേല്‍, ഒ.കെ മുനീര്‍, മമ്മു ഷമ്മാസ്, മജീദ് നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാമിക സാരഥികളായ മുസ്ഥഫ എലത്തൂര്‍, ഉബൈദ് കുമ്മങ്കോട്, സഹദ് കാര്‍ത്തികപ്പള്ളി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
മിജിയാസ് മുക്കം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.