ദോഹ: രാജ്യത്ത് ലോജിസ്റ്റിക് മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വാണിജ്യ, സാമ്പത്തിക മന്ത്രാലയം. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടക്കുന്ന വ്യവസായ, വികസന പദ്ധതികളുടെ ഭാഗമായാണ് ഇത്തരത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികളില്‍ സൗത്ത് വക്റ, ബിര്‍കാത്ത് അല്‍ അവാമിര്‍, അബ സാലില്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടുന്നത്. ഇതിനൊപ്പം വ്യവസായ, വികസന പദ്ധതികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് വിതരണം ചെയ്യാന്‍ 119 സ്ഥലങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മൂന്നിടങ്ങളിലായാണിത്. ഹമദ് പോര്‍ട്ടിനു സമീപം ഓര്‍ബിറ്റാല്‍ റോഡിനോടു ചേര്‍ന്നാണ് സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സ്വകാര്യ സംഭരംഭകര്‍ക്ക് ഷോപ്പുകള്‍, ഷോ റൂമുകള്‍, ക്ളിനിക്ക്, ബേങ്കുകള്‍, റസ്റ്റോറന്‍്റ്, പാര്‍കിംഗ് ഏരിയ തുടങ്ങിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനായാണ് സ്ഥലം അനുവദിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്ന ഭൂമിക്കായുള്ള അപേക്ഷകള്‍ മന്ത്രാലയത്തിന്‍െറ ആഫീസില്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അപേക്ഷകര്‍ രേഖകള്‍ക്കൊപ്പം കമേഴ്സ്യല്‍ രജിസ്ട്രേഷന്‍ രേഖകളും ഒപ്പം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ സംക്ഷിപ്ത വിവരണവും ഐ.ഡി പകര്‍പ്പ്, ബങ്ക് ഗ്യാരന്‍്റി ചെക്ക് എന്നിവയും നല്‍കണം. ലഭിക്കുന്ന ഭൂമിയുടെ വിസ്തൃതിക്ക് അനുസരിച്ചുള്ള ഗ്യാരണ്ടി ചെക്ക് ആണ് നല്‍കേണ്ടത്. മനാതിഖിന്‍്റെ വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കാം.ഏത് വിഭാഗത്തിലാണ് അപേക്ഷ നല്‍കുന്നതെന്നും സൂചന നല്‍കണം. ബന്ധപ്പെട്ട രേഖകളും ഇതിനൊപ്പം വെബ്സൈറ്റിലൂടെ ലഭിക്കുന്ന നിര്‍ദേശ പ്രകാരം അപ്ഡേറ്റ് ചെയ്യണം. ഫെബ്രുവരി രണ്ട് പകല്‍ രണ്ടു വരെയാണ് ഒന്നാംഘട്ടത്തിലേക്ക് അപേക്ഷകള്‍ നല്‍കാനുള്ള സമയ പരിധി. അപേക്ഷകള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയും തുടര്‍ന്ന് കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യും. പാട്ടത്തിനു നല്‍കാനായി തയാറാക്കിയ ഭൂമിയേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍ രംഗത്തു വന്നാല്‍ നറുക്കെടുപ്പിലൂടെ അര്‍ഹരെ കണ്ടത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.