ഗറാഫക്ക് മുന്നില്‍ ജെയ്ഷ് മുട്ടുമടക്കി

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ 12ാം റൗണ്ട് പോരാട്ടത്തില്‍ അല്‍ ഗറാഫക്ക് ജെയ്ഷിനെതിരെ വിജയം.
 ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗറാഫക്കാര്‍ ലീഗിലെ മുന്‍നിരക്കാരെ അട്ടിമറിച്ചിട്ടത്. ഇതോടെ ഏഴ് ജയവും രണ്ട് സമനിലയുമടക്കം 23 പോയന്‍റുമായി പട്ടികയില്‍ നാലാമതാണ് ഗറാഫക്കാര്‍. സീസണിലെ രണ്ടാം തോല്‍വിയാണ് ഗറാഫക്കെതിരെ അല്‍ ജെയ്ഷ് വഴങ്ങിയിരിക്കുന്നത്. 25, 77 മിനുട്ടുകളിലായി ക്രിസ്റ്റ്യന്‍ നേമേതും വ്ളാദിമിര്‍ വെയ്സുമാണ് ഗറാഫക്കായി ഗോളുകള്‍ നേടിയത്. 
കളിയുടെ 66ാം മിനുട്ടില്‍ ഉസ്ബെക് ദേശീയ താരം സര്‍ദോര്‍ റാഷിദോവാണ് ജെയ്ഷിന്‍െറ ആശ്വാസ ഗോള്‍ സ്കോര്‍ ചെയ്തത്. തോല്‍വി പിണഞ്ഞതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള അവസരമാണ് ജെയ്ഷിന് നഷ്ടമായിരിക്കുന്നത്. 
ഒരു മത്സരം കുറച്ച് കളിച്ച അല്‍ സദ്ദും ലഖ്വിയയും 27 പോയന്‍റുമായി  അല്‍ ജെയ്ഷിന് തൊട്ടുപിന്നാലെയുണ്ട്. 
കഴിഞ്ഞ മത്സരത്തില്‍ മൈദറിനെതിരെ വിജയിച്ച ആത്മവിശ്വാസത്തിലാണ് ജെയ്ഷ് ഇറങ്ങിയതെങ്കിലും അത് മുതലെടുക്കാന്‍ ടീമിനായില്ല. എന്നാല്‍ സൈലിയയില്‍ നിന്നേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചത്തെുയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഗറാഫക്കാര്‍ മികച്ച പോരാട്ടം കാഴ്ചവെക്കുകയും ജെയ്ഷിനെതിരെ വിജയം വരിക്കുകയുമായിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.