ദോഹ: സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്‍െറ നിക്ഷേപകര്‍ക്കാവശ്യമായ സേവനങ്ങള്‍ക്കായുള്ള ഏകജാലക സര്‍വീസ് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിന്‍െറ ലുസൈലിലെ ആസ്ഥാനത്തായിരുന്നു ഉദ്ഘാടന ചടങ്ങ്. മന്ത്രാലയങ്ങളിലെ നടപടികള്‍ ഏകീകരിക്കുന്നതിലും നിക്ഷേപങ്ങളില്‍ ഉദ്യോഗ തലത്തില്‍ നിന്നുള്ള തടസ്സങ്ങള്‍ നീക്കുന്നതിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സാമ്പത്തിക മന്ത്രാലയത്തിന്‍െറ ഭാഗത്ത് നിന്നുള്ള ഈ സുപ്രധാന ചുവടുവെപ്പ്. ബിസിനസ് സാഹചര്യങ്ങളും സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതോടൊപ്പം പ്രാദേശികവും വൈദേശികവുമായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്‍െറ മൂല്യവര്‍ധിത മേഖലകളിലേക്ക് അവയെ വഴിതിരിച്ച് വിടുകയും ചെയ്യുകയാണ് ഇതിന്‍െറ ലക്ഷ്യം.
അതേസമയം, ഏകജാലക സംവിധാനം നടത്തിപ്പിനായി 2016ലെ 23ാം നമ്പര്‍ തീരുമാന പ്രകാരം ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റിക്കും പ്രധാനമന്ത്രി ഇന്നലെ രൂപം നല്‍കി. കാബിനറ്റിന് കീഴിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും സമിതിയില്‍ ഉള്‍പ്പെടുക. ഏകജാലക സര്‍വീസുകള്‍ നല്‍കുന്നതിന് എല്ലാ മന്ത്രാലയ ഏജന്‍സികളുമായും സമിതി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.