ചര്‍ച്ച് സ്ഫോടനം ഖത്തറിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല- ജി.സി.സി

ദോഹ: കഴിഞ്ഞ ദിവസം കൈറോയില്‍ നടന്ന ചര്‍ച്ച് സ്ഫോടനവുമായി ഖത്തറിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ളെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍സിയാനി വ്യക്തമാക്കി. 
അടിസ്ഥാന രഹിതമായ ആരോപണം നടത്തുന്നത് ഈജിപ്തുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. 
ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം ഭീകരവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരാണ്. മാത്രമല്ല ചര്‍ച്ച് സ്ഫോടനത്തെ അംഗരാജ്യങ്ങളെല്ലാം തന്നെ ഒരു പോലെ അപലപിച്ചതുമാണ്.
 ഇത്തരമൊരു സാഹചര്യത്തില്‍ ഖത്തറിനെ വേര്‍തിരിച്ച് കുറ്റപ്പെടുത്തുന്നത് അംഗീകരിന്‍ കഴിയില്ളെന്നുംഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍  വ്യക്തമാക്കി. 
ഒൗദ്യോഗിക മാധ്യമങ്ങളില്‍ ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകള്‍ വരാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.