ദോഹ: കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കുമെതിരെ ഐക്യരാഷ്ട്രസഭയുടെ നടപടികളെ പിന്തുണക്കുന്ന ഖത്തറിന്‍െറ ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നന്ദി രേഖപ്പെടുത്തി.
ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ യുനൈറ്റഡ് നാഷന്‍സ് ഓഫീസ് ഒണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ആസ്ഥാനത്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഖത്തറിന്‍െറ ശ്രമങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ പ്രകീര്‍ത്തിച്ചത്. വിയന്നയിലെ യു.എന്‍ കാര്യാലയത്തിലത്തെിയ അമീറിനും സെക്രട്ടറി ജനറല്‍ നന്ദി പറഞ്ഞു.
ഫലസ്തീന്‍, യമന്‍, സിറിയ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ ഇരു നേതാക്കളും വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളും പ്രശ്നങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുവരും ചര്‍ച്ച ചെയ്തു. ഫലസ്തീനിലെ ജൂത കുടിയേറ്റം നിര്‍ത്തിവെക്കുന്നതിനും ഗസ്സക്ക് മേലുള്ള ഉപരോധം നീക്കുന്നതിനും ജറൂസലം ആസ്ഥാനമാക്കി 1967ലെ അതിര്‍ത്തിയില്‍ ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രം നിര്‍മിക്കാനും അന്താരാഷ്ട്രസമൂഹത്തിന്‍െറ ശ്രമങ്ങള്‍ ഇരുവരും ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ ഐക്യരാഷ്ട്രസഭ അധ്യക്ഷന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വിയന്നയിലെ യു.എന്‍ ഓഫീസ് ഡയറക്ടര്‍ ജനറല്‍ യുറി ഫെഡറ്റോവ്, അമീറിനെ അനുഗമിച്ച പ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.