2022 ലോകകപ്പ്: ഖലീഫ സ്റ്റേഡിയ നിര്‍മ്മാണം പുരോഗമിക്കുന്നു

ദോഹ: 2022 ലോകകപ്പിനായി ആദ്യം പ്രഖ്യാപിക്കപ്പെട്ട വേദിയായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍െറ മേല്‍ക്കൂര നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കളിക്കളത്തിലേക്കും ഇരിപ്പിടങ്ങളിലേക്കും മിതമായ രീതിയില്‍ തണലത്തെിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള നൂതന സംവിധാനമാണ് മേല്‍ക്കൂരയില്‍ ഉപയോഗിച്ചിട്ടുള്ളത്. മേല്‍ക്കൂരയുടെ പ്രധാനഭാഗത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായെന്നും ബാക്കി പാളികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യപാദത്തോടെ സ്റ്റേഡിയത്തിന്‍െറ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 
ജപ്പാനിലും അമേരിക്കയിലുമായി നിര്‍മ്മിച്ച മേല്‍ക്കൂര പാളികളുടെ ആകെ വിസ്തൃതി 44000 ചതുരശ്രമീറ്ററാണ്. ഫിഫയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മേല്‍ക്കൂര രൂപകല്‍പന ചെയ്തിരിക്കുന്നത്. നിര്‍മ്മാണ പുരോഗതിയില്‍ തൃപ്തികരമാണെന്നും നിര്‍മ്മാണ രംഗത്തുള്ള എല്ലാവര്‍ക്കും അഭിമാന നിമിഷമാണിതെന്നും സ്റ്റേഡിയം പ്രൊജക്ട് മാനേജര്‍ എഞ്ചിനീയര്‍ മന്‍സൂര്‍ അല്‍ മുഹന്നദി പറഞ്ഞു. 
മ്യൂണിച്ചിലെ അലയന്‍സ് അറീനയില്‍ ഉപയോഗിച്ച അതേ സാങ്കേതികവിദ്യയാണ് മേല്‍ക്കൂര നിര്‍മ്മാണത്തിനായി ഖലീഫ സ്റ്റേഡിയത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഖലീഫ സ്റ്റേഡിയം പ്രൊജക്ട് മാനേജര്‍ എഞ്ചി. മുഹമ്മദ് അഹ്മദ് പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.