ദോഹ: ഇന്ത്യന്‍ തബല ചക്രവര്‍ത്തി സാക്കിര്‍ ഹുസൈനും ഗസല്‍ഗായകന്‍ ഹരിഹരനും ഇന്ന് ഖത്തറില്‍ സംഗീത വിരുന്നൊരുക്കും. കലാ, സംഗീത പഠന കേന്ദ്രമായ മ്യൂസിക് ലോഞ്ച് സംഘടിപ്പിക്കുന്ന പരിപാടി ഇന്നു വൈകിട്ട് 7.30ന് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. ‘ഹാസിര്‍ 2’ ലോക പര്യടനത്തിന്‍്റെ ഭാഗമായാണ് ഇരുവരും ഖത്തറിലെ സംഗീത പരിപാടിയില്‍ അതിഥികളായി എത്തുന്നത്. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, സിഡ്്നി, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളോടൊപ്പമാണ് ഹാസിര്‍ പരിപാടിക്ക് ഇക്കുറിയും ദോഹയും തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖത്തര്‍ സംഗീതാസ്വാദകരുടെ കേന്ദ്രം എന്ന നിലക്കും പ്രവാസികളുടെ പ്രിയദേശം എന്ന നിലക്കും ഏറെ പ്രത്യേകതകള്‍ ഉള്ളിടമാണന്ന് ഹരിഹരന്‍ പറഞ്ഞു. 2012ലും 2014ലും ഗസല്‍ പരിപാടികളുമായി താന്‍ ഖത്തറിലത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 500 റിയാല്‍(പ്ളാറ്റിനം), 250 റിയാല്‍(പ്ളാറ്റിനം), 150 റിയാല്‍(ബാല്‍ക്കണി) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പരിപാടി ഉദ്്ഘാടനം ചെയ്യും. തുടര്‍ന്ന് സ്വാഗത നൃത്തം നടക്കും. മ്യൂസിക് ലോഞ്ച് ഡയറക്ടര്‍ കൂടിയായ സ്റ്റീഫന്‍ ദേവസിയുടെ ഗ്രാന്‍ഡ് പിയാനോ വാദ്യത്തോട് കൂടിയാണ് സംഗീതനിശആരംഭിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം സാക്കിര്‍ ഹുസയ്നും ഹരിഹരനും സംഗീത വിസ്മയം ഒരുക്കും.
മ്യൂസിക്ക് ലോഞ്ച് ചെയര്‍മാന്‍ ജോണ്‍ തോമസ്, മ്യൂസിക്ക് ലോഞ്ച് എംഡി സന്തോഷ് ടി കുരുവിള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.