ദര്‍ബ്സ്സാഇ ആഘോഷത്തിന് വ്യാഴാഴ്ച തുടക്കം

ദോഹ: രാജ്യത്തിന്‍്റെ പൈതൃക ജീവിത രീതി പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ദര്‍ബ്സ്സാഇ ആഘോഷത്തിന് അടുത്ത വ്യാഴാഴ്ച തുടക്കമാകും. ടെന്‍റുകളുടെയും പൈതൃക വീടുകളുടെയും പൗരാണിക ഗ്രാമാന്തരീക്ഷവുമെല്ലാം ഒരുക്കുന്നതിന്‍്റെ അവസാനത്തെ മിനിക്കുപണികള്‍ നടന്ന് വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. ഇതിന് പുറമെ ട്രാഫിക് വിഭാഗം കുട്ടികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ട്രാഫിക് ഗ്രാമം തന്നെ ഇവിടെ സജ്ജമാക്കുന്നുണ്ട്. 
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് പുറമെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും കുട്ടികളെ പഠിപ്പിക്കുകയാണ് ഇതിന്‍െറ പ്രധാന ലക്ഷ്യം. ഇരു ചക്ര വാഹനങ്ങള്‍ പ്രധാന നിരത്തുകളില്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ടെന്‍റ് തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.  
വിവിധ സ്ഥലങ്ങളിലായി നാല് മസ്ജിദുകള്‍ ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം ഗവണ്‍മെന്‍്റ് കമ്പനികള്‍ ദര്‍ബ്സ്സാഇയുമായി സഹകരിക്കുന്നുണ്ട്. ഇതിന് പുറമെ സ്വകാര്യ കമ്പനികളും വിവധ രീതിയിലുള്ള സഹകരണം ഉറപ്പ് നല്‍കിയതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.