????????? ????? ???? ???? ?????????????????

അജ്യാല്‍ ഫിലിം ഫെസ്റ്റ്: ജൂറിയുടെ  പ്രശംസ പിടിച്ചു പറ്റി അറബ് നിര്‍മ്മാതാക്കള്‍

ദോഹ: അജ്യാല്‍ ഫിലിം ഫെസ്റ്റ് ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റുകയാണ് ഒരുപറ്റം അറബ് നിര്‍മ്മാതാക്കള്‍. ലബനാനിസ് സംവിധായികയായ എലി ദഗര്‍, ഫായിസ അംബാഹ്, സൗദി നിര്‍മ്മാതാവായ മുഹമ്മദ് സല്‍മാന്‍, ബാസില്‍ ഖലീല്‍ തുടങ്ങിയവരാണ് ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നത്. 
അജ്യാല്‍ ഫിലിം ഫെസ്റ്റിവലിലെ യുവ ജൂറിമാരുടെ പരാമര്‍ശം  എന്നെ സംബന്ധിച്ച് വളരെ വലിയതാണെന്ന് വേവ്സ് 98 ചിത്രത്തിന്‍െറ നിര്‍മ്മാതാവ് എലി ദഗര്‍ പറഞ്ഞു. ലബനാനിന്‍െറ തലസ്ഥാനമായ ബൈറൂത്തിന്‍െറയും സംഘര്‍ഷ ഭരിതമായ പട്ടണത്തിന്‍െറയും കഥ പറയുന്ന ചിത്രം പാം ഡി ഓര്‍ അവാര്‍ഡ് നേടിയ ചിത്രം കൂടിയാണ്. 
ഫ്രാന്‍സിലെ മുസ്ലിം സ്ത്രീകളുടെ കഥ പറയുന്ന മറിയം എന്ന ചിത്രത്തിന്‍െറ നിര്‍മ്മാതാവ് പറയുന്നത് അവര്‍ ചിത്രത്തെ നന്നായി ഇഷ്ടപ്പെട്ടുവെന്നും നിറഞ്ഞ കൈയടി ലഭിച്ചുവെന്നുമാണ്. പൊതു സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമം പാസ്സാക്കിയതിനെ തുടര്‍ന്നുള്ള അന്തസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന നായികയാണ് കഥയിലുള്ളത്. നമ്മള്‍ നമ്മുടെ കഥ പറയുന്നില്ല, നമുക്ക് ചെയ്യാനൊരുപാടുണ്ട്, നമുക്ക് അവസരങ്ങളുമുണ്ട്, നമ്മുടെ കഥ പറയാന്‍ നമ്മള്‍ തന്നെ മുന്നോട്ട് വരണം. ഫായിസ പറഞ്ഞു. 
അജ്യാല്‍ ജൂറികളില്‍ നിന്നുള്ള നിറഞ്ഞ കൈയടികളിലും അഭിനന്ദനങ്ങളിലും സന്തോഷിക്കുകയാണ് സൗദി നിര്‍മ്മാതാവായ മുഹമ്മദ് സല്‍മാന്‍. ദീര്‍ഘകാലം ടാക്സി ഡ്രൈവറായ വ്യക്തിയുടെ കഥ പറയുന്ന യെല്ളോ എന്ന സിനിമയാണ് സല്‍മാന്‍െറത്. 
എനിക്ക് ഒരുപാടിഷ്ടപ്പെട്ട  ചോദ്യങ്ങളാണ് ജൂറി ചോദിച്ചത്. അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ നിരവധി പേര്‍ക്ക് ഒരു അവസരമാണ്. 
ചെറുപ്പം മുതലേ സിനിമമേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു സല്‍മാനെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ച അവെ മരിയ സംവിധാനം ചെയ്ത ബാസില്‍ ഖലീലിനും നിറഞ്ഞ അഭിനന്ദനവും പ്രശംസയുമാണ് ഫിലിം ഫെസ്റ്റില്‍ ലഭിച്ചത്. നിരവധി വേലിക്കെട്ടുകള്‍ക്കകത്ത് നിന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും അതിനാല്‍ തന്നെ നഷ്ടപ്പെടാനൊന്നുമില്ല എന്ന മനസാണെന്നും ഇത് കൂടുതല്‍ ധൈര്യം നല്‍കുന്നുവെന്നും ബാസില്‍ പറഞ്ഞു.  
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.