ദോഹ: വെസ്റ്റേണ്‍േ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍്റ്്്്്് ആദ്യ സെമിഫൈനലില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക്
യുനൈറ്റഡ് എറണാകുളത്തെ കീഴടക്കി.
മത്സരത്തിന്‍്റെ ആദ്യപകതിയില്‍ ആധിപത്യം മുഴുവന്‍ തൃശൂരിനായിരുന്നു. ആറാം മിനുട്ടിലും ഒമ്പതാം മിനുട്ടിലും എറണാകുളത്തിന്‍്റെ പ്രതിരോധം തകരുന്ന നിമിഷങ്ങളുണ്ടായി. പത്താം നിമിഷത്തില്‍ എറണാകുളത്തിന് തുറന്ന അവസരം പാഴായത് ഗ്യാലറികളില്‍ എറണാകുളത്തിന്‍്റെ ആരാധകരെ നിരാശരാക്കി. മത്സരത്തിന്‍്റെ പതിമൂന്നാം മിനുട്ട് മുതല്‍ ഇരുഗോള്‍മുഖങ്ങളിലും ആക്രമണ ഫുട്ബാളിന്‍്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ പിറന്നു. പതിനാലാം മിനുട്ടില്‍ തൃശൂരിനും പതിനഞ്ചാം മിനുട്ടില്‍ എറണാകുളത്തിനും സുവര്‍ണാവസരങ്ങള്‍ പാഴായി. . ഇരുപതാം മിനുട്ടില്‍ തൃശൂരിന്‍്റെ പരിശ്രമങ്ങള്‍ ഫലംകണ്ടു. അഞ്ചാം നമ്പര്‍ താരം അഖിന്‍ പോസ്റ്റിലേക്ക് മനോഹരമായി നീട്ടിയടിച്ചത് എറണാകുളത്തിന്‍്റെ കാവല്‍ക്കാരനെ നിസ്സഹായനാക്കി. സ്കോര്‍ബോര്‍ഡില്‍ (1-0). ഒന്നാം പകുതിയവസാനിച്ചപ്പോള്‍ തൃശൂര്‍ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ എറണാകുളം ആവതുശ്രമിച്ചങ്കെിലും അമ്പത്തിയൊമ്പതാം മിനുട്ടില്‍ തൃശൂരിന്‍്റെ പതിനഞ്ചാം നമ്പര്‍ താരം കണ്ണന്‍ ഉതിര്‍ത്ത ഉഗ്രന്‍ ഷോട്ട് എറണാകുളത്തെ അമ്പരപ്പിച്ചുകൊണ്ട് ഗോള്‍വല കുലുക്കി. അറുപത്തിമൂന്നാം മിനുട്ടിലും ഗ്യാലറിയുടെ താളങ്ങള്‍ സാംശീകരിച്ച് കണ്ണന്‍ തന്നെ വീണ്ടും വിസ്മയിപ്പിച്ചു. സ്കോര്‍ബോര്‍ഡില്‍ 3-0. എഴുപത്തി മൂന്നാം മിനുട്ടിലും എഴുപത്തിയാറാം മിനുട്ടിലും ജാഫറും മനാഫും നേടിയ ഗോളുകള്‍ എറണാകുളത്തിന്‍്റെ മനോവീര്യം തകര്‍ത്തു. നിസ്സഹായമായ പ്രതിരോധനിര 80-ാം മിനുട്ടില്‍ ആറാമത്തെ ഗോളും വഴങ്ങി. ഇന്ന് രണ്ടാം സെമിഫൈനലില്‍ മംവാഖ് മലപ്പുറം കെ.എം.സി.സി. കോഴിക്കൊടുമായി മത്സരിക്കും.. 9ന് വെള്ളിയാഴ്ച അല്‍ അറബി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.തൃശൂരിന്‍്റെ കണ്ണനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.