ലാറക്ക് സുഖപ്രസവം; അഞ്ച് കുട്ടികള്‍

ദോഹ: ദോഹ മൃഗശാലയിലെ പെണ്‍സിംഹം ലാറക്ക് അഞ്ച് കുഞ്ഞുങ്ങള്‍ പിറന്നു. അമ്മയെയും കുഞ്ഞുങ്ങളെയും മൃഗശാല അധികൃതര്‍ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നഗരസഭാ, പരിസ്ഥിതി മന്ത്രാലയം പബ്ളിക് ഗാര്‍ഡന്‍ വിഭാഗം അറിയിച്ചതാണിത്. 
പ്രസവകാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും മാറ്റി പാര്‍പ്പിക്കുന്നത് ഇവയുടെ ആരോഗ്യത്തിന് വേണ്ടിയാണ്. കാഴ്ചക്കാരില്‍ നിന്നും മറ്റ് സിംഹങ്ങളില്‍ നിന്നും മാറ്റി സ്വസ്ഥമായ ഇടത്തേക്കാണ് ഇപ്പോഴത്തെ വാസം.
 കുഞ്ഞുങ്ങളെ ലാറ നന്നായി മുലയൂട്ടുന്നുണ്ട്.  മൂന്നു മാസത്തിനു ശേഷമാണ് സിംഹക്കുഞ്ഞുങ്ങള്‍ മറ്റു മാംസ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുക. ശേഷം സിംഹക്കുട്ടികളെ അമ്മ സിംഹത്തില്‍ നിന്നും വേറെയാക്കും. 
സാധാരണ ഗതിയില്‍ പ്രസവശേഷം പെണ്‍ സിംഹത്തെ കുഞ്ഞുങ്ങളോടൊപ്പം കഴിയാന്‍ ആണ്‍ സിംഹം അനുവദിക്കാറില്ല. ചിലപ്പോള്‍  ആണ്‍ സിംഹം കുഞ്ഞുങ്ങളെ കൊന്നു തിന്നുന്ന ശിലവുമുണ്ട്. അതിനാല്‍ ഈ സാഹചര്യംകൂടി പരിഗണിച്ചാണ് പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.