കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കണമെന്ന് ഫാം ഉടമകള്‍ക്ക് നിര്‍ദേശം

ദോഹ: സാക്രമിക രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനായി കന്നുകാലികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ഫാം ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ  മൃഗക്ഷേമ വകുപ്പിന്‍്റെ നേതൃത്വത്തില്‍ കന്നുകാലികളെ വളര്‍ത്തുന്ന പ്രാദേശിക ഫാം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി പരിശീലന പരിപാടിയിലാണ് ഈ നിര്‍ദേശം ലഭിച്ചത്.  ഖറെയ്ബിലെ പ്രാദേശിക ഫാമിലായിരുന്നു പരിശീലനം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ കന്നുകാലി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ഇനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്. ചെമ്മരിയാടുകള്‍, ആടുകള്‍ എന്നിവ ഉള്‍പ്പടെയുള്ള കന്നുകാലികളെ  എങ്ങിനെ മികച്ച രീതിയില്‍ പരിപാലിക്കാമെന്നതു സംബന്ധിച്ച് പരിശീലനം നല്‍കി. മൃഗ പരിപാലനത്തിനായി കൃത്യമായ ഇടവേളകള്‍ പിന്തുടരണമെന്ന് നിര്‍ദേശിച്ചു.    ഉത്പാദനം വര്‍ധിപ്പിക്കുക, മൃഗങ്ങളുടെ പോഷകാഹാരം, കന്നുകാലി ഇനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുക, തൂക്കത്തിന്‍്റെയും ഇനത്തിന്‍്റെയും ചേര്‍ച്ചയുടേയും അടിസ്ഥാനത്തില്‍ മൃഗങ്ങളെ വിലയിരുത്തുക തുടങ്ങിയവയിലും പരിശീലനം നല്‍കി. നിരവധി മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യകേ ക്ലാസുകളും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനത്തില്‍ പങ്കടെുത്തവര്‍ക്ക് നല്‍കി.
ഫാം ഉടമകളുടേയും തൊഴിലാളികളുടേയും സംശയങ്ങള്‍ക്കുള്ള മറുപടികളും നല്‍കി. മുപ്പതിലധികം ഫാം ഉടമകളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികളും പരിശീലനത്തില്‍ പങ്കടെുത്തു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.