ഓഹരി സൂചികയിലേക്ക് ഇരുപതോളം ഖത്തരി ഓഹരികള്‍ക്ക് സ്ഥാനക്കയറ്റം

ദോഹ: ‘സെക്കന്‍ഡറി എമേര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്സ് (എസ്.ഇ.എം.ഐ)’ ഓഹരി സൂചികയിലേക്ക് ഇരുപതോളം ഖത്തരി ഓഹരികള്‍ക്ക് സ്ഥാനക്കയറ്റം.  ഖത്തരി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ക്യു.എസ്.ഇ) പട്ടികയിലുള്ള ഈ ഓഹരികളുടെ മികച്ച അര്‍ധ വാര്‍ഷിക  പ്രകടനം കണക്കിലെടുത്താണ് ലണ്ടന്‍ ആസ്ഥാനമായ ആഗോള ഓഹരി സൂചിക സംഭാരകരായ ‘എഫ്.ടി.എസ്.ഇ റസ്സല്‍’ ഇരുപത് ഓഹരികള്‍ക്ക് എസ്.ഇ.എം.ഐ സൂചിക പട്ടികയില്‍ ഇടം നല്‍കാന്‍ അര്‍ഹത നല്‍കിയത്. ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയ  എസ്.ഇ.എം.ഐ ലിസ്റ്റിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ ഓഹരികള്‍ ഇവയാണ്: അല്‍ മീര, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, ദോഹ ബാങ്ക്, എസ്ദാന്‍, ഇന്‍ഡസ്ട്രീസ് ഖത്തര്‍, മസ്റാഫ് അല്‍ റയ്യാന്‍, മെഡികെയര്‍, ഉരീദു, ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍റ് വാട്ടര്‍ കമ്പനി, നഖിലത്ത്, ഖത്തര്‍ ഇന്‍ഷുറന്‍സ്, ഖത്തര്‍ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ഖത്തര്‍ നാഷനല്‍ ബാങ്ക്, ഖത്തര്‍ നാവിഗേഷന്‍, ഖത്തരി ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ്, സലാം ഇന്‍റര്‍നാഷനല്‍, യുനൈറ്റഡ് ഡിവലപ്ംെന്‍റ് കമ്പനി, വോഡഫോണ്‍ ഖത്തര്‍ എന്നീ ഓഹരികളാണ് സൂചികയില്‍ ഇടംപിടിക്കുക.
  ഓഹരി വ്യാപാരം അവസാനിക്കുന്ന ആഗസ്റ്റ് 31ന് പദവി ഉയര്‍ത്തിയ ഓഹരികളുടെ അവസാന പട്ടിക പ്രസിദ്ധീകരിക്കുമെന്ന് എസ്.ഇ.എം.ഐ അറിയിച്ചിട്ടുണ്ട്.
 ‘എമേര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്സ്’ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഖത്തരി ഓഹരികളുടെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന്  എഫ്.ടി.എസ്.ഇ ഈയിടെ പ്രഖ്യാപിച്ചിരുന്നു. 
 ഓഹരി സൂചിക പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖത്തരി ഓഹരികളുടെ  ആകെ മൂല്യവും ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് എഫ്.ടി.എസ്.ഇ അറിയിച്ചിട്ടുള്ളത്. ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് മൊത്തമായി 1.4  ‘ഷെയര്‍ വെയ്റ്റ്’ ആണ് നിശ്ചയിച്ചിട്ടുള്ളത്. 
മുന്‍നിര ഓഹരികളുടെയും മധ്യമതല ഓഹരികളുടെയും സംയോജിത പട്ടികയാണ് എഫ്.ടി.എസ്.ഇ ഇന്‍ഡക്സ്. ധനകാര്യസ്ഥാപനമായ ‘അര്‍ഖാം ക്യാപിറ്റല്‍’ നിഗമന പ്രകാരം പരോക്ഷമായി ഖത്തരി ഓഹരിവിപണിയില്‍ നൂറു കോടി യു.എസ്. ഡോളറിന്‍െറ വരവാണ് ഇതുവഴിയുണ്ടാകുകയെന്നാണ്. മറ്റൊരു സ്ഥാപനമായ ഇ.എഫ്.ജി ഹെര്‍മസിന്‍െറ കണക്കുകൂട്ടലില്‍ ഓഹരി പട്ടികയിലെ മധ്യമനില സൂചികയില്‍ എത്തുന്നതോടെ സെപ്റ്റംബറില്‍  550 ദശലക്ഷം യു.എസ് ഡോളറിന്‍െറ വരവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 
എഫ്.ടി.എസ്.ഇ എമേര്‍ജിങ് സൂചികയിലത്തെുന്നതോടെ ഓഹരികളുടെ പ്രകടനം അവലോകനം ചെയ്യാന്‍ നിക്ഷേപകര്‍ സാധ്യമാകുമെന്നതാണ് നേട്ടം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.