ഭക്ഷ്യയോഗ്യമല്ലാത്ത അഞ്ച് ടണ്‍ തണ്ണിമത്തന്‍ പിടികൂടി

ദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കുവെച്ച ഭക്ഷ്യയോഗ്യമല്ലാത്ത അഞ്ച് ടണ്‍ തണ്ണിമത്തന്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം നശിപ്പിച്ചു. ദിനേനയുള്ള ആരോഗ്യ വിഭാഗത്തിന്‍െറ പരിശോധനയിലാണ് രുചിയിലും നിറത്തിലും വ്യത്യാസം കണ്ടതിനത്തെുടര്‍ന്ന്, ഉല്‍പ്പന്നങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്  ആരോഗ്യ വിഭാഗം അധികൃതര്‍ ഇവ നശിപ്പിച്ചത്. 
എന്നാല്‍, നല്ലയിനം തണ്ണിമത്തന്‍ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ സുലഭമാണ്. അഞ്ച് റിയാലാണ് ഒരു കഷ്ണത്തിന്‍െറ വിലയായി ഈടാക്കുന്നത്. വിവിധയിനത്തിലുള്ള പ്രാദേശിക ഈത്തപ്പഴവും മാര്‍ക്കറ്റിലത്തെിയിട്ടുണ്ട്. എട്ടുകിലോയുടെ ഒരു പെട്ടിക്ക് എട്ട് റിയാലും, മേന്മയേറിയിനങ്ങളുടെ പെട്ടി ഇരുപത് റിയാലിനും വില്‍പ്പനക്കുണ്ട്. 
ശരാശരി വിലനിലവാരത്തിലാണ് പഴയങ്ങളുടെയും പച്ചക്കറിയുടെ ഈ സമയത്തെ വില്‍പ്പന. എന്നാല്‍, ചിലയിനങ്ങള്‍ക്ക് ഇപ്പോഴും വില കൂടുതലുണ്ട്. 7-8 കിലോയുടെ തക്കാളിപ്പെട്ടിക്ക് 20-25 റിയാലും, ചെറിയ പെട്ടിക്ക് 14 റിയാലുമാണ് വില. 
വഴുതന 6-7 കിലോക്ക് 15 മുതല്‍ 25 റിയാല്‍ വരെയാണ് വിവിധയിനത്തിലുള്ളവയുടെ വില. ഇതേ അളവിലുള്ള കക്കരിക്ക് 15-35 റിയാലും, ഉരുളക്കിഴങ്ങ് ചാക്കൊന്നിന്ന് 15-25 റിയാലുമാണ് ഈടാക്കുന്നത്. മുന്തിരിയുടെ മീഡിയം സൈസിലുള്ള പെട്ടിക്ക് പത്തു റിയാലാണ്. 35 റിയാല്‍ വരെയുള്ള മുന്തിരിയുടെ വിവിധയിനങ്ങളും വില്‍പ്പനക്കുണ്ട്. അധികവും ഇറക്കുമതി ചെയ്ത പഴങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഈത്തപ്പഴം പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ചവയാണ്. 
വിലക്കുറവില്‍ വിവിധയിനം പച്ചക്കറികള്‍ സുലഭമാണെങ്കിലും വാങ്ങിക്കാനായി അധികപേരും പച്ചക്കറി മാര്‍ക്കറ്റില്‍ എത്തുന്നില്ല. എത്തുന്നവരാകട്ടെ ചൂടുകാരണം അവശ്യസാധനങ്ങള്‍ വാങ്ങി പെട്ടെന്ന് സ്ഥലംവിടുകയും ചെയ്യുന്നുണ്ട്. മല്‍സ്യമാര്‍ക്കറ്റില്‍  മറ്റുദിവസങ്ങളെ അപേക്ഷിച്ച് വില സ്വല്‍പ്പം കൂടുതലാണ്. 
എന്നാല്‍, മീനിന്‍െറ വര്‍ധിച്ച സ്റ്റോക്ക് മാര്‍ക്കറ്റിലുണ്ടെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചെറിയയിനം ടൂണ മല്‍സ്യത്തിന് കിലോക്ക് എട്ടു റിയാലാണ്. ചെമ്മീനിന് വലിപ്പമനുസരിച്ച് 15-50 റിയാലും . 
ചെറിയ ഷേരി മല്‍സ്യത്തിന് കിലോക്ക് 12ഉം, മത്തിക്ക് 8-10ഉം, ഹമൂര്‍ 15ഉം സുബൈദി 30ഉം റിയാലായാണ് കഴിഞ്ഞദിവസങ്ങളിലെ വില്‍പ്പന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.