ദോഹ: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തില്‍ നിന്ന് 10 ഏജന്‍സികള്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. ആവശ്യമായ തീര്‍ത്ഥാടകരില്ലാത്തതാണ് ഈഏജന്‍സികള്‍ ഈ വര്‍ഷം സേവനത്തില്‍ പിന്‍മാറുന്നത്. കരമാര്‍ഗം ഒരു ഏജന്‍സി മാത്രമാണ് ഈ വര്‍ഷം ഹജ്ജ് സേവനം നടത്തുക എന്നാണ് അറിയുന്നത്.
നേരത്തെ ഹജ്ജ് സേവനത്തിന് സന്നദ്ധരായി പതിനൊന്ന് ഏജന്‍സികള്‍ ഹജ്ജ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് വരെ 63 തീര്‍ത്ഥാടകര്‍ മാത്രമാണ് കരമാര്‍ഗം ഹജ്ജിന് പോകാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അല്‍ഹമ്മാദി ഹജ് & ഉംറ ഏജന്‍സി മാത്രമാണ് ഈ വര്‍ഷം കരമാര്‍ഗം സേവനം നടത്തുകയെന്നാണ് അറിയുന്നത്. ഒരു ഏജന്‍സിക്ക് തന്നെ വിമാന മാര്‍ഗം തീര്‍ത്ഥാടനത്തിന് സര്‍വീസ് നടത്താന്‍ 15 ഏജന്‍സികളാണ് അനുമതി നേടിയിരുന്നത്. എന്നാല്‍ ഏഴ് ഏജന്‍സികള്‍ മാത്രമാണ് ഈ വര്‍ഷം സേവനത്തിന് സന്നദ്ധരായിട്ടുള്ളത്. ചീരീങിയത് ഒരു ഏജന്‍സിക്ക് അന്‍പത് തീര്‍ത്ഥാടകരെങ്കിലും ഉണ്ടാകണമെന്ന നിബന്ധന പാലിന്‍ കഴിയാത്തതിനാലാണ് പല ഏജന്‍സികളും ഈ വര്‍ഷത്തെ സേവനം നിര്‍ത്തി വെച്ചിരിക്കുന്നത്. ഇത് കാരണം വലിയ സാമ്പത്തിക നഷ്ടമാണ് ഓരോ ഏജന്‍സിക്കും ഉണ്ടായിട്ടുള്ളതെന്ന് വിവിധ ഏജന്‍സികളുടെ ഉടമകള്‍ വ്യക്തമാക്കി.
ദോഹയിലെ ഓഫീസിനുള്ള വാടക, തൊഴിലളികള്‍ക്ക് വേതനം അടക്കമുള്ള വലിയ ബാധ്യതക്ക് പുറമെ മക്കത്തും മദീനത്തും നേരത്തെ സജ്ജമാക്കിയ ഒരുക്കങ്ങള്‍ക്കും വലിയ തുക ചെലവ് വന്നതായി ഇവര്‍ വ്യക്തമാക്കുന്നു. സൗദി അധികൃതര്‍ തങ്ങള്‍ക്ക് അനുവദിക്കുന്ന ക്വാട്ടയില്‍ വര്‍ധനവ് വരുത്തിയാലല്ലാതെ ഇത് പരിഹരിക്കാന്‍ കഴിയില്ലായെന്ന് ഇവര്‍ തന്നെ വ്യക്തമാക്കുന്നു. അടുത്ത മാസം അഞ്ചിനാണ് കരമാര്‍ഗമുള്ള തീര്‍ഥാടകര്‍ മക്കയിലേക്ക് തിരിക്കുക. പതിനാലിന് ഇവര്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി ദോഹയിലേക്ക് മടങ്ങും. ആകെ 1200 ആളുകള്‍ക്കാണ് ഖത്തറില്‍ നിന്ന് ഹജ്ജിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കിയത്.
ഇതില്‍ 900 ആളുകള്‍ സ്വദേശികളും 300 പേര്‍ വിദേശികളുമാണ്. ഇരു ഹറമുകളിലും വികസന പ്രവര്‍ത്തനം തകൃതിയായി നടക്കുന്നതിനാല്‍ ആഭ്യന്തര ഹാജിമാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയത് പോലെ വിദേശത്ത് നിന്ന് എത്തുന്ന ഹാജിമാരുടെ എണ്ണത്തില്‍ ഈ വര്‍ഷവും കര്‍ശന നിയന്ത്രമാണ് അധികൃതര്‍ വരുത്തിയിട്ടുള്ളത്.
തീര്‍ത്ഥാടനത്തിന് ഹാജിമാരെ കൊണ്ട് പോകാന്‍ സന്നദ്ധരായ ഏജന്‍സികള്‍ ഹജ്ജ് ക്ളാസുകളടക്കമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അല്‍അഖ്സ ഏജന്‍സി ഉടമ ഇബ്രാഹിം ജാബിര്‍ അല്‍മിഫ്താഹ് അറിയിച്ചു.
തങ്ങളുടെ ഭാഗത്ത് നിന്നുള്ള മുഴുവന്‍ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൗദി എംബസിയില്‍ നിന്ന് വിസ അടിച്ച് കിട്ടുന്നതോടെ രേഖപരമായ പ്രവര്‍ത്തനങ്ങളും കഴിയും. അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.