ദോഹ: ബോക്സിങില്‍ പുരുഷന്‍മാരുടെ 64 കിലോഗ്രാം ലൈറ്റ് വെല്‍റ്ററില്‍ ഖത്തറിന്‍െറ തുളസി തരുമലിംഗം ഇന്ന് എതിരാളിയായ മംഗോളിയയുടെ ചിന്‍സോറിഗ് ബാതര്‍സുഖനോട് ഏറ്റുമുട്ടാനിറങ്ങും. പ്രാഥമിക റൗണ്ടില്‍ ഇന്ന് വൈകുന്നേരം 6.15ന് നാണ് മത്സരം. ഒളിമ്പിക്സില്‍ ഇതാദ്യമായാണ് തുളസി തരുമലിംഗം മത്സരിക്കാനിറങ്ങുന്നത്. ബോക്സിങ് റിങിലെ ഖത്തറിന്‍െറ ഇനിയുള്ള പ്രതീക്ഷയും തുളസിയാണ്. നേരത്തെ മറ്റൊരു താരം ഹകന്‍ എറസ്കര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരം ബീച്ച് വോളിബോളാണ്.
കോപകബാന ബീച്ചില്‍ വൈകുന്നേരം ആറിന് ഓസ്ട്രിയയ്ക്കെതിരായാണ് ഖത്തറിന്‍െറ പോരാട്ടം. ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ ഖത്തര്‍ രണ്ടാം മത്സരത്തില്‍ സ്പെയിനിനെ പരാജയപ്പെടുത്തി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ഖത്തര്‍ ഇന്ന് മികച്ച പ്രകടനം നടത്തിയേ മതിയാകു.
ഖത്തറിന്‍്റെ ജെഫേഴ്സണ്‍ സാന്‍്റോസ് പെരേര- ഷെരീഫ് യൂനുസ് സഖ്യം ആത്മവിശ്വാസത്തിലാണ്.
സ്പെയിനിന്‍്റെ ഗാവിര കൊല്ലാഡോ- ഹെരര അലേപ്സ് സഖ്യത്തിനെതിരെ മികച്ച പോരാട്ടവീര്യമാണ് ഖത്തര്‍ സഖ്യം പുറത്തെടുത്തത്. ആ മികവ് ഇന്നും ആവര്‍ത്തിച്ചാല്‍ ഖത്തറിന് മുന്നേറാം. ഓസ്ട്രിയക്കെതിരെയുള്ള മല്‍സരത്തെ തങ്ങള്‍ വളരെ ഗൗരവത്തിലാണ് കാണുന്നതെന്നും വിജയപ്രതീക്ഷയാണുളളതെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.