ഹാന്‍ഡ്ബോളില്‍ ഖത്തറിന് തോല്‍വി

ദോഹ: റിയോ ഒളിമ്പിക്സില്‍  ഹാന്‍ഡ്ബോളില്‍ പ്രാഥമികറൗണ്ട് മത്സരത്തില്‍ രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഖത്തറിന്‍െറ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് ഫ്രാന്‍സ് ടീം ജയം നേടി. കഠിനമായ പരിശീലനവും ചിട്ടയായ നീക്കങ്ങളും കൊണ്ട് നല്ല പ്രതീക്ഷകള്‍ നല്‍കിയിരുന്ന ഹാന്‍റ്ബോള്‍ ടീമിന്‍െറ പരാജയം രാജ്യത്തെ കായികപ്രേമികളില്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ക്രയേഷ്യയെ നിഷ്പ്രയാസം തകര്‍ത്തെറിഞ്ഞ ഖത്തറിന്‍െറ ടീം, ഫ്രാന്‍സിനോടുള്ള പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ ഉശിര് പുറത്തെടുക്കാനാവാതെ പതറുന്ന കാഴ്ചയാണ് കാണികള്‍ കണ്ടത്. കളി തുടങ്ങി ആദ്യമിനുട്ടുകളില്‍ പോയിന്‍റുകള്‍ മാറിമറിഞ്ഞു. ഇരുകൂട്ടരും ഒപ്പത്തിനൊപ്പമായി. ഖത്തര്‍ ഗോള്‍കീപ്പര്‍ ഡാനിയല്‍ സാരിചിന്‍്റെ ചില തകര്‍പ്പന്‍ സേവുകളും ആദ്യ മിനിറ്റുകളിലുണ്ടായി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 13-16 എന്ന നിലയായിരുന്നു. എന്നാലിത് കാര്യമാക്കാനില്ളെന്നും അടുത്ത സെറ്റില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാം എന്നുമായിരുന്നു ഖത്തര്‍ ടീം അംഗങ്ങളുടെ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഖത്തറിന്‍െറ ആത്മവിശ്വാസം രക്ഷക്കത്തെിയില്ളെന്ന് മാത്രമല്ല ഫ്രാന്‍സിന്‍െറ തേരോട്ടത്തിന് കളിക്കളം സാക്ഷ്യം വഹിക്കുകയുമായിരുന്നു. സ്കോര്‍ 35-20 എന്ന നിലയില്‍ ഫ്രാന്‍സ് രണ്ടാംപകുതിയില്‍ ഫിനിഷ് ചെയ്തു. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഖത്തറിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് കിരീടം നേടിയത്. റിയോയില്‍ ഹാട്രിക് കിരീടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. ആദ്യമത്സരത്തില്‍ 30-23 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയ്ക്കെതിരെ ഖത്തറിന്‍്റെ വിജയം. 13ന് ഡെന്‍മാര്‍ക്കിനെതിരെയാണ് ഖത്തറിന്‍്റെ അടുത്ത മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 16ന് ഖത്തര്‍ അര്‍ജന്‍്റീനയെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.