ദോഹ: ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സപ്തംബര്‍ ഒന്നിന് പുറപ്പെടുമെന്ന് ഹജ്ജ് കാര്യ വകുപ്പ് അറിയിച്ചു.
കരമാര്‍ഗമുള്ള യാത്രക്കാരാണ് ആദ്യം പുറപ്പെടുക. സപ്തംബര്‍ നാലിന് വിമാന മാര്‍ഗമുള്ള സംഘവും വിശുദ്ധ മണ്ണിലേക്ക് യാത്ര തിരിക്കും. തീര്‍ഥാടകരെ ഹജ്ജിന് കൊണ്ട് പോകാന്‍ അനുമതിയുള്ള വിവിധ ഗ്രൂപ്പുകള്‍ ഇനിയും പുറപ്പെടുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. പല ഗ്രൂപ്പുകള്‍ക്കും വേണ്ടത്ര തീര്‍ഥാടകരെ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ളെന്നാണ് അറിയുന്നത്.
ആവശ്യമുള്ള തീര്‍ത്ഥാടകരെ ലഭിക്കാതിരുന്നാല്‍ ചില ഗ്രൂപ്പുകള്‍ക്കെങ്കിലും ഈ വര്‍ഷത്തെ ഹജ്ജ് സേവനം നിര്‍ത്തി വെക്കേണ്ടി വരും. പരിമിതമായ ആളുകളെ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ പരസ്പരം സഹകരിച്ച് നീക്കുപോക്കുകള്‍ നടത്തേണ്ടി വരുമെന്നാണ് ഗ്രൂപ്പ് മേധാവികള്‍ പറയുന്നത്.
ഇത്തവണയും ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വന്നേക്കുമെന്ന ആശങ്ക ചില ഗ്രൂപ്പുകള്‍ പങ്ക് വെക്കുന്നു.
അതിനിടെ തീര്‍ത്ഥാടനത്തിന് പോകുന്ന ഹാജിമാര്‍ കുത്തിവെപ്പ് അടക്കമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
സാംക്രമിക രോഗങ്ങള്‍ തീര്‍ത്ഥാടകരിലും അവര്‍ മുഖേനെ മറ്റുളളവരിലും പകരാതിരിക്കാന്‍ കുത്തിവെപ്പ് നിര്‍ബന്ധമായും നടത്തിയിരിക്കണം. യാത്ര തിരിക്കുന്നതിന് പത്ത് ദിവസം മുന്‍പ് കുത്തിവെപ്പ് എടുത്തിരിക്കണമെന്ന നിര്‍ദ്ദേശമാണ് മന്ത്രാലയം നല്‍കിയിരിക്കുന്നത്.ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ പോലെ ശക്തമായ ചൂട് സമയത്ത് തന്നെയാണ് ഹജ്ജിന്‍്റെ മുഴുവന്‍ കര്‍മ്മങ്ങളും നടക്കുക. അതിനാല്‍ ശരീരത്തില്‍ നിന്ന് ജലാംശം കുറഞ്ഞ് പോകാതിരിക്കാന്‍ ഇടക്ക് വെള്ളം കുടിച്ച് കൊണ്ടിരിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കേരളത്തില്‍ നിന്ന് പോകുന്ന ഹാജിമാര്‍ക്ക് ഇത്തവണയും വലിയ തോതില്‍ ഉഷ്ണ സംബന്ധമായ മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കേണ്ടി വരും.
ഏറെ പ്രായം ചെന്നവര്‍ വരെ ഹജ്ജിന് എത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.