വിമന്‍സ് ഹോസ്പിറ്റലില്‍ മുലയൂട്ടല്‍  ബോധവല്‍ക്കരണം

ദോഹ: ഈ മാസം ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച്, മുലയൂട്ടലിന്‍െറ പ്രാധാന്യം ഓര്‍മിപ്പിച്ച് ഖത്തറിലെ വിമന്‍സ് ഹോസ്പിറ്റലും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ ഭാഗമായ സ്ത്രീകളുടെ ആശുപത്രിയിലാണ് ജീവന്‍െറ വളര്‍ച്ചയില്‍ മുലപ്പാലിന്‍െറ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതെന്നും ബ്രസ്റ്റ് ഫീഡിങ് കമ്മിറ്റി ചെയര്‍മാനും ലാക്റ്റേഷന്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. അമല്‍ അബൂബക്കര്‍ പറഞ്ഞു.  സ്ത്രീകളെ ബോധവത്കരിക്കുന്നതിന്‍െറ ഭാഗമായി ദിനേന രാവിലെ ഒമ്പതുമുതല്‍ 11.30 വരെയും മൂലയൂട്ടല്‍ ക്ളിനിക്കും ഒൗട്ട് പേക്ഷ്യന്‍റ് വിഭാഗത്തിന്‍െറ ഭാഗമായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ആറുമാസത്തെ കുഞ്ഞിന്‍െറ വളര്‍ച്ചക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതാണ് മുലപ്പാലെന്നും, മുലയൂട്ടല്‍ രണ്ടുവര്‍ഷത്തേക്ക് തുടരണമെന്നും ഡബ്ള്യു.എച്ച്.ഒ നിഷ്കര്‍ഷിക്കുന്നു. 
മുലയൂട്ടലിനോടനുബന്ധമായി മറ്റു കൃത്രിമാഹാരങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ അമ്മമാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നതായി ഡോ. അമല്‍പറഞ്ഞു. 
മുലപ്പാല്‍ കുറയുകയും, വിളര്‍ച്ച, സ്തനാര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, രക്തസമ്മര്‍ദം, ടൈപ്പ് ടു പ്രമേഹം എന്നിവക്കുള്ള സാധ്യതകള്‍ കൂടുകയും ചെയ്യും. രോഗപ്രതിരോധശേഷി, ഹോര്‍മോണുകളുടെ വളര്‍ച്ച എന്നിവയ്ക്ക് മുലയൂട്ടല്‍ സഹായകമാവുകയും, പ്രമേഹം, ഹൃദയാഘാതം, കുട്ടികളിലെ രക്താര്‍ബുദം, പൊണ്ണത്തടി എന്നീ അസുഖങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. അമ്മയും കുഞ്ഞും തമ്മിലെ സുദൃഢമായ ബന്ധത്തിനും മുലയൂട്ടല്‍ നിമിത്തമാകുന്നു. 
നവജാത ശിശുക്കളുടെ കൃത്രിമാഹാരങ്ങള്‍ക്ക് അസുഖങ്ങളെ ചെറുക്കാനുള്ള ശേഷിയില്ളെന്നും ഇവ ദഹനപ്രക്രിയയുടെ സമയം ദീര്‍ഘിപ്പിക്കുമെന്നും ഡോ. അമല്‍ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.