ദോഹ: ഖത്തര്‍ ഇസ്ലാമിക് ബാങ്കി(ക്യു ഐ ബി) ന്‍െറ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസുകളും പേയ്മെന്‍്റുകളും നടത്താവുന്ന സംവിധാനം നടപ്പില്‍ വന്നു. ഇതോടുകൂടി ഈ സംവിധാനം നിലവില്‍ വരുന്ന മൂന്നാമത് ബാങ്കാണ് ക്യു ഐ ബി. സുരക്ഷാ കാരണങ്ങളാല്‍ രാജ്യത്തെ ഭൂരിഭാഗം ബേങ്കുകളും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍്റ് അനുവദിക്കുന്നില്ല.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്‍്റെ ഭാഗമായാണ് ഖത്തറില്‍ കൂടുതല്‍ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള ബാങ്കായ ക്യു ഐ ബി പേയ്മെന്‍്റ് സൗകര്യം അവതരിപ്പിക്കുന്നതെന്ന് പേഴ്സനല്‍ ബേങ്കിംഗ് ജനറല്‍ മാനേജര്‍ ഡി. ആനന്ദ് അറിയിച്ചു.
സുരക്ഷിതമായി ഇടപാടു നടത്താവുന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യു.ഐ.ബി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ബില്ലുകളടക്കാനും യാത്രാ ടിക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവ ബുക്ക് ചെയ്യല്‍, ഷോപിഗ് എന്നിവ സുരക്ഷിതമായ വെബ് പോര്‍ട്ടലുകളിലൂടെ നടത്താമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുമ്പോള്‍ വണ്‍ ടൈം പാസ്വേഡ് ആവശ്യപ്പെടും. ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ എസ് എം എസ് വഴിയോ ബേങ്കിന്‍്റെ ആപ്പ് വഴിയോ ആണ് രഹസ്യകോഡ് ലഭിക്കുക. ഇതു നല്‍കിയാല്‍ മാത്രമേ പേയ്മെന്‍്റ് നടത്താനാകൂ.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്‍്റുകള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനത്തെുര്‍ന്ന് നേരത്തേ സെന്‍ല്‍്ര ബാങ്ക് നിര്‍ദേശത്തത്തെുടര്‍ന്ന് ഡെബിറ്റ് കാര്‍ഡ് പേയ്മെന്‍്റ്നിര്‍ത്തി വെച്ചത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിയന്ത്രണമില്ലായിരുന്നു.
സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചതിനത്തെുടര്‍ന്ന് കൊമേഴ്സ്യല്‍ ബാങ്കിന് 2014 ഡിസംബറില്‍ ഡെബിറ്റ് കാര്‍ഡ് പേയ്മെന്‍്റിന് അനുമതി ലഭിച്ചു.
ഈ വര്‍ഷം മേയ് മാസത്തില്‍ ബര്‍വ ബേങ്കും സൗകര്യമേര്‍പ്പെടുത്തി. അതേസമയം, ഖത്വര്‍ നാഷനല്‍ ബേങ്ക് ക്യു പേയ്മെന്‍്റ് സംവിധാനമാണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ബിസിനസുകാര്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.