സൈബര്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണ നിയന്ത്രണത്തില്‍: ബ്രിഗേഡിയര്‍ അല്‍ജുഫൈരി

ദോഹ: രാജ്യത്ത് സൈബര്‍ കുറ്റ കൃത്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായതായി ആഭ്യന്തര മന്ത്രാലയം കുറ്റാനോ്വഷണ വിഭാഗം ഉപമോധാവി ബ്രിഗേഡിയര്‍ മുഹമ്മദ് ഇബ്രാഹീം അല്‍ജുഫൈരി വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യാന്തര തലത്തില്‍ തന്നെ കൂടി വരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളാണ് ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച് വരുന്നത്. 
ഇന്‍്റര്‍നെറ്റ്, ഈമെയില്‍, വെബ്സൈറ്റ് തുടങ്ങിയവയിലൂടെ നടത്തപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടത്തൊനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും വകുപ്പ് നടത്തിയ തീവ്ര ശ്രമമാണ് ഈ മേഖലയിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചത്. അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍, ഭീഷണി, വ്യക്തിഹത്യങ്ങള്‍, മാനനഷ്ടം, പിടിച്ചുപറി, വ്യക്തികളുടെ സ്വകാര്യതകളിലക്കുള്ള എത്തിനോട്ടം, ഇമെയില്‍ വെബ്സൈററുകള്‍ വഴിയുള്ള വൈറസ് പരത്തല്‍, വ്യാജ ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കല്‍, നെറ്റ് വഴി രഹസ്യങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങി ഈ മേഖലയില്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് പ്രത്യേക സൈബര്‍ സെല്‍ രൂപീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു. 
മൊബൈല്‍ ഫോണുകളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ വലിയ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുള്ള വിളികള്‍ വരികയും ഉപഭോക്താവിന്‍്റെ മറുപടി തൃപ്തികരമാകുന്ന പക്ഷം നറുക്കിലൂടെ നേടിയ കോടികള്‍ ലഭിക്കാന്‍ ചെറിയ സംഖ്യ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന മോഹ വലയങ്ങളില്‍ കുടുങ്ങിയത് നിരവധി പേരാണ്. ഇത്തരക്കാര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി സന്ദേശം അയച്ച ആളുടെ അക്കൗണ്ടിലേക്ക് 3500 ഡോളര്‍ മുതല്‍ വലിയ സംഖ്യകളാണ് നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടത്. ‘മുന്‍പിന്‍ ആലോചിക്കാതെ’ ഇങ്ങനെ ഭീമന്‍ സംഖ്യ നഷ്ടപ്പെട്ടവരില്‍ മലയാളികളടക്കമുള്ള നിരവധി ആളുകളാണ് ഉള്ളത്. ഇങ്ങനെ വഞ്ചിക്കപ്പെടുന്നവര്‍ യഥാ സമയം പരാതിപ്പെടാതിരുക്കുന്നത് കുറ്റം ചെയ്യുന്നവര്‍ക്ക് തണലായി മാറുകയും ചെയ്യുന്നു. ഡ്യൂപ്ളിക്കേറ്റ് ഇമെയിലുകളുണ്ടാക്കി ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്ത് ബ്ളാക്ക് മെയില്‍ ചെയ്യുന്ന നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൃത്രിമ ക്രഡിറ്റ് കാര്‍ഡുകള്‍  ഉണ്ടാക്കി എടിഎം കൗണ്ടറുകളില്‍ നിന്ന് വലിയ സംഖ്യ പിന്‍വലിച്ച സംഭവങ്ങളും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടാന്‍ തീരുമാനിച്ചതെന്ന്  ബ്രിഗേഡിയര്‍ മുഹമ്മദ് ഇബ്രാഹീം അല്‍ജുഫൈരി അറിയിച്ചു. മുസ്ലിം യുവതിയാണെന്നും കടത്തില്‍ മുങ്ങി കുടുംബം പ്രയാസം അനുഭവിച്ച് ദുരിതത്തിലാണെന്നും സഹായം ലഭിച്ചില്ളെങ്കില്‍ ശരീരം വില്‍ക്കേണ്ടി വരുമെന്നം ഒക്കെയുള്ള വൈകാരിക സന്ദേശങ്ങള്‍ അയച്ച് പണം പിടുങ്ങുന്ന  നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 
ഇമെയിലുകള്‍ വഴിയും മൊബൈല്‍ എസ്.എം.എസ് വഴിയും വരുന്ന ഇത്തരം അഭ്യര്‍ത്ഥനകള്‍ വലിയ ചതിക്കുഴികളാണെന്ന് തിരിച്ചറിയുന്നത് കബളിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഈ കുറ്റകൃത്യങ്ങളെ അതേ രീതി തന്നെ പിന്തുടര്‍ന്ന് പിടികൂടാന്‍ കഴിഞ്ഞതായി ബ്രിഗേഡിയര്‍ അറിയിച്ചു. കുറ്റക്കാരെ കണ്ടത്തൊന്‍  പൊതുജനങ്ങളുടെ പിന്തുണ അനവാര്യമാണെന്ന് ജുഫൈരി പറഞ്ഞു. സംശയം തോന്നിക്കുന്ന ഏതെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. ഇങ്ങനെ വരുന്ന സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി അയക്കരുത്. മറുപടി ലഭിക്കുന്നതിലൂടെ പല ഡാറ്റകളും ചോര്‍ത്തിയെടുക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുന്നു.  ‘പോലീസ് താങ്കളോടൊപ്പം’ മാഗസിനുമായി നടത്തിയ അഭിമുഖത്തിലാണ് ബ്രിഗേഡിയര്‍ അല്‍ജുഫൈരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്‍്റര്‍നെറ്റ് നിരന്തരമായി ഉപയോഗിക്കുന്നവര്‍ അവരുടെ പാസ്വേഡുകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റിയിരിക്കല്‍ അനിവാര്യമാണെന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ സഈദ് അല്‍ഖഹ്താനി അഭിപ്രായപ്പെട്ടു. നിരന്തരമായി പാസ്വേഡുകള്‍ മാറ്റുന്ന ശീലം ഒരു പരിധിവരെ ഹാക്കേയ്സില്‍ നിന്ന് രക്ഷപ്പടാന്‍ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈബര്‍ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ (2347444, 2347402)എന്നീ നമ്പറുകളിലേക്ക് അറിയിക്കാവുന്നതാണ്. വെബ്സൈറ്റ് മുഖേനെയും പരാതി അറിയിക്കാവുന്നതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.