സ്വപ്നപ്രതീക്ഷകളുമായി ഖത്തര്‍ താരങ്ങള്‍ ഒളിമ്പിക് വില്ളേജിലത്തെി

ദോഹ: ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കാനായി ഖത്തര്‍ താരങ്ങള്‍ റിയോയിലത്തെി. ഖത്തര്‍ ഹാന്‍റ്ബാള്‍ ടീമും, ഷൂട്ടര്‍ റാഷിദ് സാലിഹും കോച്ച് റാഷിദ് അല്‍ കുവാരിയും ട്രാക്ക് ആന്‍റ് ഫീല്‍ഡ് നിരയും, ടേബിള്‍ ടെന്നീസ് താരങ്ങളുമാണ് ഒളിമ്പിക് വില്ളേജിലത്തെിയത്. ഏഴിന് നടക്കുന്ന ഖത്തര്‍ ഹാന്‍റ്ബാള്‍ ടീമിന്‍െറ ആദ്യ മത്സരത്തിലെ എതിരാളികള്‍  ക്രൊയേഷ്യയാണ്. വിജയമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തുടര്‍മത്സരങ്ങളുടെ ഭാവി ഈ മല്‍സരത്തോടെ വ്യക്തമാകുമെന്നും റിയോവിലുള്ള ഹാന്‍റ്ബാള്‍ ടീം മാനേജര്‍ അബ്ദുല്‍ റബ്ബ് അല്‍ ഷാബി പറഞ്ഞു. മുന്‍നിരയിലത്തൊന്‍ മികച്ച പ്രകടനമായിരിക്കും ടീം പുറത്തെടുക്കുക. ഫ്രാന്‍സ് (നിലവിലെ ചാമ്പ്യന്മാര്‍), ക്രൊയേഷ്യ, ഡെന്മാര്‍ക്, ടുണീഷ്യ, അര്‍ജന്‍റീന എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഖത്തറുള്ളത് -അല്‍ ഷാബി പറഞ്ഞു. ഖത്തറിന്‍െറ രണ്ടാം മത്സരം ഫ്രാന്‍സുമായി ആഗസ്റ്റ് ഒമ്പതിനാണ്. മൂന്നാ മല്‍സരം ടുണീഷ്യ (ആഗസ്റ്റ് 11), നാല് - ഡെമ്പമാര്‍ക്ക് (ആഗസ്റ്റ് 13), അവസാന മത്സരം അര്‍ജന്‍റീനയുമൊത്ത് (ആഗസ്റ്റ് 15)നുമാണ്. പോര്‍ച്ചുഗല്‍, പോളണ്ട്, ഇറാന്‍, നോര്‍വെ തുടങ്ങിയ ടീമുകളുമായി ഖത്തര്‍ ഇതിനകം സൗഹൃദ മത്സരം നടത്തുകയുമുണ്ടായി. ഇറ്റലിയിലെ വിദഗ്ധ പരിശീലനത്തിനുശേഷമാണ് ഷൂട്ടിങ് താരം റാഷിദ് സാലിഹ് റിയോയിലത്തെിയത്. ദേശീയ കോച്ച് അഹമ്മദ് റാഷിദ് അല്‍ കുവാരിയും ഇവിടെയുണ്ട്. എയ്സ് ഷൂട്ടറായ നാസര്‍ സാലിഹ് കഴിഞ്ഞയാഴ്ചതന്നെ ഒളിമ്പിക്സ് വില്ളേജില്‍ എത്തിയിരുന്നു. 
മുഹമ്മദ് ഇസ ഫദ്ലെയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സംഘത്തെ ഒളിമ്പിക് കമ്മിറ്റി അധികൃതര്‍ സ്വീകരിച്ചു. കഴിഞ്ഞദിവസം പ്രാദേശിക സമയം അഞ്ചുമണിയോടെ ഖത്തര്‍ ദേശീയ പതാക ഒളിമ്പിക് വില്ളേജില്‍ ഉയര്‍ന്നുകഴിഞ്ഞു. 1984-ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിനു ശേഷം ഇതാദ്യമായാണ് 38 പേരടങ്ങുന്ന വലിയ സംഘത്തെ ഖത്തര്‍ ഒളിമ്പിക്സിനയക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.