തുര്‍ക്കി സേനാതാവളത്തില്‍ സൈനികരത്തെി

ദോഹ: ഖത്തറില്‍ ആരംഭിച്ച തുര്‍ക്കിയുടെ സേനാതാവളത്തില്‍ സൈനികരത്തെിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ തുര്‍ക്കിയുടെ ആദ്യത്തെ സൈനികത്താവളമാണിത്. കഴിഞ്ഞ ഡിസംബറില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോഴാണ് സൈനികത്താവളം സ്ഥാപിക്കാന്‍ ധാരണയായത്. കഴിഞ്ഞ ദിവസം ദോഹ സന്ദര്‍ശനത്തിനത്തെിയ തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു ഖത്തര്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ ഖത്തറിലെ തുര്‍ക്കി സൈനികരുമായി കൂടിക്കാഴ്ച നടത്തിയത് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, തുര്‍ക്കി സൈനികര്‍ പുതിയ മിലിട്ടറി ബേസിലാണോ താമസമാക്കിയതെന്ന് വ്യക്തമല്ല. സേനാതാവളം എവിടെയാണെന്നതും പുറത്തുവിട്ടിട്ടില്ല. വ്യക്തമല്ല. ഖത്തറിലെ തുര്‍ക്കി സൈനികത്താവളം നിര്‍മാണം പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെടുക്കുമെന്ന് കഴിഞ്ഞമാസം തുര്‍ക്കി പ്രതിരോധ മന്ത്രി വെളിപ്പെടുത്തിയിരുന്നു.
തുര്‍ക്കിയുടെ നൂറോളം വരുന്ന സൈനികര്‍ ഖത്തര്‍ സേനയുമായി സഹകരിച്ച് സൈനികാഭ്യാസം നടത്തിവരുന്നതായി ദോഹയിലെ തുര്‍ക്കി അംബാസഡറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി സൈനികരുടെ സാന്നിധ്യം ഖത്തറിന് സുരക്ഷ പ്രധാനം ചെയ്യുമെന്നും ഖത്തറിന്‍െറ സുരക്ഷയും സ്ഥിരതയും തുര്‍ക്കിയുടെ സുരക്ഷ പോലെ പ്രധാനമാണെന്നും ഇരു രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്നത് ഒരേതരത്തിലുള്ള ഭീഷണിയാണെന്നും ദാവൂദ് ഒഗ്ലു വിദ്യാര്‍ഥികളോട് പറഞ്ഞു. ഖത്തറില്‍ സ്ഥാപിതമാകുന്ന തുര്‍ക്കി സൈനികത്താവളത്തില്‍ 3000-ഓളം ടര്‍കിഷ് സൈനികരെ ഉള്‍ക്കൊള്ളാനാകും. ഇവരില്‍ കര, നാവിക, വ്യോമ വിഭാഗവും പരിശീലകരും, മറ്റു സാങ്കേതിക വിഭാഗവും ഉള്‍പ്പെടും. നിലവില്‍ അമേരിക്കയുടെ മേഖലയിലെ ഏറ്റവും വലിയ  വ്യോമതാവളം ഖത്തറിലാണ്. ഖത്തറിന്‍െറ അല്‍ ഉദൈദ് മേഖലയിലെ ഈ യു.എസ് സൈനികത്താവളത്തില്‍ 10,000  സൈനികരാണുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.