ദോഹ: യൂനിവേഴ്സിറ്റികളില്‍ പഠിപ്പിച്ച കൃഷിരീതികള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാര്‍ഷിക വിദഗ്ധനും മരുഭൂമിയില്‍ കൃഷി ചെയ്ത് വിജയം കൊയ്തയാളുമായ സി.പി വിജയന്‍ പിള്ള പറഞ്ഞു. കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ചൂട് വര്‍ധിക്കുന്നതിന് കാരണം കൃഷി ചെയ്യാത്തതും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതുമാണ്. പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ് അതിനുള്ള ഏക പ്രതിവിധി. ലോകത്ത് ഓക്സിജന്‍ ഇല്ലാതായിപ്പോകുമെന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ധിച്ച് ജീവന്‍ അവശേഷിക്കില്ളെന്നും ജനങ്ങളെ പറഞ്ഞ് ഭയപ്പെടുത്തുന്നത് മാധ്യമങ്ങളാണ്. പ്രകൃതിയിലേക്ക് മടങ്ങിയാല്‍ രോഗങ്ങള്‍ ഇല്ലാതാകും. മരുന്നുകളുടെ ആവശ്യമുണ്ടാകില്ല. കൃഷി ചെയ്ത് ആഹാരം കഴിക്കാന്‍ തയ്യാറായാല്‍ അപകടങ്ങള്‍ സംഭവിച്ചാലൊഴികെ ആശുപത്രികളെ സമീപിക്കേണ്ടി വരില്ല. മുരിങ്ങ ഇല ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുന്നൂറോളം രോഗങ്ങളെ പ്രതിരോധിക്കാനാവുമെന്നും നോനിപ്പഴം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും നല്‍കുകയെന്ന ലക്ഷ്യത്തോടെ കെ.എം.സി.സിയുടെ കീഴില്‍ കാര്‍ഷിക ബോധന കൂട്ടായ്മയായ ‘പച്ചത്തുരുത്ത്’ എന്ന ഉപസമിതി രൂപവല്‍കരിച്ചതായി കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.എ.എം ബഷീര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ അടക്കം പ്രവാസികളില്‍ കാര്‍ഷിക അവബോധം ഉണര്‍ത്തുന്നതിനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും സഹായമായ പ്രവര്‍ത്തനങ്ങളായിരിക്കും പച്ചത്തുരുത്ത് നടത്തുക. ലോക ഭൗമദിനത്തോടനുബന്ധിച്ച് കൃഷിയിടം ഖത്തറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മരുഭൂമിയിലെ കൃഷിരീതികളും പരിചരണവും’ എന്ന പഠനക്ളാസ് പച്ചത്തുരുത്തിന്‍െറ ആദ്യപരിപാടിയാണ്. 23ന് വൈകിട്ട് 6.30ന് ഓള്‍ഡ് ഐഡിയല്‍ സ്കൂളിലാണ് പരിപാടി. സി.പി.വിജയന്‍ പിള്ള ക്ളാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ 50769313 എന്ന നമ്പറില്‍ ലഭിക്കും.
കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, കൃഷിയിടം ഖത്തറിന്‍െറ മെഹ്റൂഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.